Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു; സൈതലവി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു; സൈതലവി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ് മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മയിലായിരുന്നു സൈതലവി. റൂമ മുനിസിപ്പാലിറ്റിയിൽ (ബലദിയ) ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞാലൻ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടിൽ ആയിഷ കുറുക്കോൾ, മക്കൾ: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്നീദ്. മരുമകൻ: കള്ളിയാട്ട് കോഴിശേരി അഷ്റഫ് ഓമച്ചപുഴ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, ശറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP