Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയിൽ മലയാളി മരിച്ചു; കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ മരിച്ചത് ലൈല അഫ്ലാജിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

സൗദി അറേബ്യയിൽ മലയാളി മരിച്ചു; കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ മരിച്ചത് ലൈല അഫ്ലാജിലെ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ ഇരിട്ടി നെല്ലൂന്നി സ്വദേശി കാരൊന്നുമ്മൽ പുതിയപുര അബ്ദുൽ ഖാദർ (52) ആണ് മരിച്ചത്. റിയാദിൽ നിന്ന് 350 കിലോമീറ്ററകലെ ലൈല അഫ്ലാജിലെ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും പരിശോധനയിൽ പിന്നീട് നെഗറ്റീവാണെന്ന് തെളിഞ്ഞു. 20 വർഷമായി സൗദി അറേബ്യയിലുള്ള അബ്ദുൽ ഖാദർ അഫ്ലാജിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫൗസിയ. മരണാനന്തര നടപടികൾക്കായി ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് രാജ, അഷ്റഫ് പന്നൂർ, നാസർ കൊടുവള്ളി എന്നിവർ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP