Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു; അടൂർ സ്വദേശി ബ്ലെസി സാം മരിച്ചത് ഇബ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മലയാളി നഴ്സ് ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു; അടൂർ സ്വദേശി ബ്ലെസി സാം മരിച്ചത് ഇബ്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

മസ്‌കറ്റ്: കോവിഡ് ബാധിച്ച് ഒമാനിൽ മലയാളി ആരോഗ്യ പ്രവർത്തക മരിച്ചു. അടൂർ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പിൽ സാം ജോർജിന്റെ ഭാര്യയായ ബ്ലെസി സാമാണ്(37) മരിച്ചത്. ഒമാനിലെ സിനാവ് ആശുപതിയിൽ നഴ്സായി സേവനമനുഷ്ഠിക്കുകയായിരുന്നു ബ്ലെസി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബ്ലെസി. രോഗം മൂർച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയൽ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്. ഭർത്താവ് സാം ജോർജും രണ്ടു മക്കളും മസ്‌കറ്റിലെ സ്ഥിരതാമസക്കാരാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP