Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി അറേബ്യയിൽ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി മുത്തേടത്ത് മണി മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ

സൗദി അറേബ്യയിൽ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി മുത്തേടത്ത് മണി മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കോഴിക്കോട് സ്വദേശി ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ആഴ്ചകളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം 20 വർഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റാറന്റിൽ ജീവനക്കാരനായിരുന്നു. ശേഷം സ്വന്തമായി റെസ്റ്ററന്റ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ഇദ്ദേഹം ഷറഫിയ്യയിലെ ഷോപ്പ് ജീവനക്കാർക്കിടയിൽ സുപരിചിതനാണ്. പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാർഗവി, ഭാര്യ: ജ്യോതി, മക്കൾ: മയൂമി, മയൂൻ മണി (ഇരുവരും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP