Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷാർജയിൽ മലയാളി വ്യവസായി മരിച്ചു; ടി പി അജിത്തിനെ കണ്ടെത്തിയത് 25 നിലയുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

ഷാർജയിൽ മലയാളി വ്യവസായി മരിച്ചു; ടി പി അജിത്തിനെ കണ്ടെത്തിയത് 25 നിലയുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഷാർജയിൽ മലയാളി വ്യവസായിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ടി പി അജിത്താണ്(55) മരിച്ചത്. തിങ്കളാഴ്ച ഷാർജ ജമാൽ അബ്ദുൾനാസർ സ്ട്രീറ്റിലെ 25 നിലയുള്ള കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിലാണ് അജിത്തിനെ കണ്ടെത്തിയത്. ദുബായിൽ മഡോസിൽ വില്ലയിൽ താമസിക്കുകയായിരുന്നു ഇദ്ദേഹം. ഷാർജ പൊലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

30 വർഷമായി യുഎഇയിലുള്ള അജിത്ത് ദുബായിൽ സ്പെയ്സ് മാക്സ് എന്ന കമ്പനി നടത്തുകയാണ്. ഗോഡൗൺ, ലോജിസ്റ്റിക്, വർക്ക്ഷോപ്പ്, ഫാക്ടറി, കോൾഡ് സ്റ്റോറേജ് സൗകര്യം എന്നിവ ഉൾപ്പെട്ട വിപുലമായ സംവിധാനങ്ങളടങ്ങിയതാണ് സ്ഥാപനം. വിവിധ ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. അജിത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ ബിന്ദു. എഞ്ചിനീയറിങ് പഠനത്തിന് ശേഷം അജിത്തുമായി ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുകയാണ് മകൻ. മകൾ വിദ്യാർത്ഥിയാണ്. കണ്ണൂരിൽ അടുത്തിടെ ഒരു വീട് സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP