Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബിയിൽ നിന്നും ദുബായിലെത്തി തിരിച്ച് പോകവെ വാനിൽ ഇടിച്ചത് ചരക്ക് വാഹനം; ദുബായിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് സവാദ്

അബുദാബിയിൽ നിന്നും ദുബായിലെത്തി തിരിച്ച് പോകവെ വാനിൽ ഇടിച്ചത് ചരക്ക് വാഹനം; ദുബായിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് സവാദ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ ദുബായിയിൽ 19കാരനായ മലയാളി കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശി മുഹമ്മദ് സവാദാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് അബ്ദുൽ ബാരി(42)ക്ക് പരിക്കേറ്റു. ഇയാളും മലപ്പുറം സ്വദേശിയാണ്. ഇയാളായിരുന്നു വാഹനം ഓടിച്ചത്.

ഷെയ്ക് സെയ്ദ് റോഡിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുൽ ബാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അബുദാബിയിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം വാനിൽ ദുബായിയിലേക്ക് വരികയായിരുന്നുവെന്നും തിരിച്ച് പോകുമ്പോഴാണ് ചരക്ക് വാഹനമിടിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP