Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിന്നു കെട്ടുന്നതിന് തൊട്ട് മുമ്പ് കാമുകൻ ഉപേക്ഷിച്ചു; നിരാശയാകാതെ യുവതി ഉള്ളതെല്ലാം വിറ്റ് യാത്ര തുടങ്ങി; ഇന്ത്യയെക്കുറിച്ചും തായ്‌ലന്റിനെക്കുറിച്ചും എഴുതി ഇപ്പോൾ സെലിബ്രിറ്റിയായി

മിന്നു കെട്ടുന്നതിന് തൊട്ട് മുമ്പ് കാമുകൻ ഉപേക്ഷിച്ചു; നിരാശയാകാതെ യുവതി ഉള്ളതെല്ലാം വിറ്റ് യാത്ര തുടങ്ങി; ഇന്ത്യയെക്കുറിച്ചും തായ്‌ലന്റിനെക്കുറിച്ചും എഴുതി ഇപ്പോൾ സെലിബ്രിറ്റിയായി

കാമുകന്റെ മോഹനവാഗ്ദാനങ്ങളിൽ മയങ്ങി പുതിയ ജീവിതത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്ന യുവതിയുടെ മനസിലുണ്ടാകുന്ന സ്വപ്‌നങ്ങളുടെ നിറങ്ങളുടെ ചാരുത ആർക്കും വർണിക്കാനാവില്ല. എന്നാൽ മിന്നുകെട്ടുന്നതിന് തൊട്ട് മുമ്പ് കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറുകയുും ഉപേക്ഷിക്കുകയും ചെയ്താൽ എന്തായിരിക്കും സ്ഥിതി...? സാധാരണ സ്ത്രീകൾ ഇത്തരം നിമിഷങ്ങളിൽ മാനസികമായി ആകെ തകർന്ന് തരിപ്പണമാകുമെന്നുറപ്പാണ്. അപൂർവം ചിലർ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്‌തേക്കാം.

എന്നാൽ ജീവിത്തിൽ ഈ ഒരു അവിചാരിത നിമിഷം അനുഭവിക്കേണ്ടി വന്നപ്പോൾ 30കാരിയായ കാറ്റി കോളിൻസ് തളർന്ന് പോയില്ല. ആദ്യമൊന്ന് സംശയിച്ചെങ്കിലും കോളിൻസ് തളരാൻ തയ്യാറായിരുന്നില്ല. തുടർന്ന് നിരാശയാകാതെ യുവതി ഉള്ളതെല്ലാം വിറ്റ് പെറുക്കിയും മാഞ്ചസ്റ്റർ എയർപോർട്ടിലെ പിആർ വർക്കർ ജോലിയും ഉപേക്ഷിച്ച് യുവതി ഒറ്റയ്ക്ക് ലോകസഞ്ചാരത്തിനിറങ്ങുകയായിരുന്നു. ഏഷ്യയിലേക്ക് വൺ വേ ടിക്കറ്റെടുത്ത് യാത്ര ചെയ്ത കോളിൻസ് താൻ കണ്ട ഇന്ത്യയെക്കുറിച്ചും തായ്‌ലന്റിനെക്കുറിച്ചും മറ്റും എഴുതി ഇപ്പോൾ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.

മിന്നുകെട്ടിന് തൊട്ട് മുമ്പ് അൾത്താരയ്ക്ക് മുന്നിൽ വച്ചായിരുന്നു കാമുകൻ കോളിൻസിനെ ഉപേക്ഷിച്ചത്. തുടർന്ന് തന്റെ കാറും വീടും വിൽക്കുകയും ജോലി ഉപേക്ഷിക്കുകയും ചെയ്ത് ഏകയായി ലോകസഞ്ചാരത്തിനിറങ്ങാൻ കോളിൻസ് തീരുമാനിക്കുകയായിരുന്നു.തുടർന്ന് ഇന്ത്യ, തായ്‌ലാന്റ് , നേപ്പാൾ എന്നിവിടങ്ങളിൽ അവർ യഥേഷ്ടം ചുറ്റി സഞ്ചരിക്കുകയായിരുന്നു. ഇതിലെ അനുഭവങ്ങൾ പകർത്തി വച്ച് അവർ ഒരു പുസ്തകം തയ്യാറാക്കുകയും എഴുത്തുകാരിയാവുകയെന്ന തന്റെ കുട്ടിക്കാലത്തെ സ്വപ്‌നം സഫലമാക്കുകയുമായിരുന്നു. ഹാർപർ കോളിൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരിന യുകെയിൽ നിന്നും മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഓഫറാണ് കോളിൻസിന് ലഭിച്ചിരിക്കുന്നത്. ഫോർബിക്കാരിയാണീ സുന്ദരി.

വളരെക്കാലം ജീവന്റെ ജീവനായ കാമുകൻ വഞ്ചിച്ചപ്പോൾ താൻ ആദ്യം ആകെ തകർന്ന് പോയിരുന്നുവെന്നാണ് കോളിൻസ് പറയുന്നത്. തുടർന്ന് മനസാന്നിധ്യം വീണ്ടെടുത്ത് എല്ലാം വിറ്റ് പെറുക്കി സഞ്ചാരത്തിനിറങ്ങുകയായിരുന്നു. ഈ തീരുമാനമെടുത്ത തനിക്ക് കുറച്ച് ഭ്രാന്തുണ്ടെന്ന് പോലും പലരും സംശയിച്ചിരുന്നുവെന്നും കോളിൻസ് പറയുന്നു. ഇതിന് മുമ്പ് താൻ എവിടെയ്ക്കും യാത്ര ചെയ്തിരുന്നില്ലെന്നും എന്നാൽ ആ നിമിഷത്തിൽ അത് മാത്രമാണ് മാർഗമെന്ന് തോന്നിയതിനാൽ അങ്ങനെ ചെയ്യുകായിരുന്നുവെന്നും കോളിൻസ്പറയുന്നു. ഇംഗ്ലീഷിൽ ഡിഗ്രിയും സാൽഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേർണലിസവും നേടിയ ഇവർക്ക് നോവലെഴുതുകയെന്നത് എക്കാലത്തെയും ഒരു സ്വപ്‌നമായിരുന്നു.

നോട്ട് വെഡ് ഓർ ഡെഡ് എന്നൊരു ട്രാവൽ ബ്ലോഗ് കാത്തി കോളിൻസിനുണ്ട്. താൻ യാത്ര ചെയ്യുമ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഇത് അപ്‌ഡേറ്റ് ചെയ്തിരുന്നതെന്ന് കാത്തി പറയുന്നു. ഇത് ക്രമേണ ക്രമേണ പ്രശസ്തമായി വരുകയായിരുന്നു.തന്റെ അനുഭവങ്ങൾ ബ്ലോഗിലൂടെ വായിച്ച നിരവധി പേർ തനിക്ക് മെയിൽ അയക്കാറുണ്ടായിരുന്നുവെന്നാണ് കാത്തി പറയുന്നത്. താജ്മഹൽ കാണുമെന്നും ഹിമാലയൻ വഴികളിലൂടെ ട്രക്കിങ് നടത്തുമെന്നും താൻ ഒരിക്കലും സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നാണ് കാത്തി പറയുന്നത്. മുൻ സൗത്ത് പോർട്ട് കോളജ് വിദ്യാർത്ഥിനിയായ കാത്തി തുടർന്ന് സൗത്ത് അമേരിക്കയിലേക്ക് ആറ് മാസത്തേക്കുള്ള യാത്ര പോയിരുന്നു. ഫ്രാൻസിൽ താമസിക്കുകയും കഴിഞ്ഞ രണ്ട് വർഷങ്ങളായി അവിടെ ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP