Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വില്യം പുഞ്ചിരിച്ചുകൊണ്ട് നോക്കി നിൽക്കവെ ടോം ക്രൂയിസിന്റെ കൈപിടിച്ച് മുൻപോട്ട് നടന്ന് കെയ്റ്റ്; മാർവെറിക് പ്രീമിയറിൽ തിളങ്ങിയത് രാജകുമാരി; ഫാഷൻ ലോകത്തെ വിസ്മയമായി ഒരു ലണ്ടൻ പ്രീമിയർ

വില്യം പുഞ്ചിരിച്ചുകൊണ്ട് നോക്കി നിൽക്കവെ ടോം ക്രൂയിസിന്റെ കൈപിടിച്ച് മുൻപോട്ട് നടന്ന് കെയ്റ്റ്; മാർവെറിക് പ്രീമിയറിൽ തിളങ്ങിയത് രാജകുമാരി; ഫാഷൻ ലോകത്തെ വിസ്മയമായി ഒരു ലണ്ടൻ പ്രീമിയർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വ്യാഴാഴ്‌ച്ച ലണ്ടനിൽ നടന്ന മാവെറിക്ക് പ്രീമിയറിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് വില്യം രജകുമാരനോടൊപ്പം എത്തിയ കെയ്റ്റ് രാജകുമാരി തന്നെ. റോളണ്ട് മൂറെറ്റ് കോളം ഗൗണും, ഡയമണ്ട് കമ്മലുകളുമൊക്കെ ധരിച്ചെത്തിയ കെയ്റ്റ് ഗ്ലാമറിന്റെ കാര്യത്തിൽ മറ്റെല്ലാവരെയും തോൽപിച്ചു. അവർക്കൊപ്പം അരങ്ങ് കൊഴിപ്പിക്കാൻ ഉണ്ടായിരുന്നത് ടോം ക്രൂയിസും അദ്ദേഹത്തിന്റെ സഹ താരങ്ങളായ ജെന്നിഫർ കോന്നെല്ലിയും മൈൽസ് ടെല്ലെറും. ടോം ക്രൂയിസ് തന്നെയായിരുന്നു കെയ്റ്റിനെ കൈപിടിച്ച് ചുവന്ന പരവതാനിയിലേക്ക് ആനയിച്ചത്.

ലണ്ടനിലെ ലെസ്റ്റർ സ്‌ക്വയറിൽ നടന്ന മാവെറിക് പ്രീമിയറിൽ അങ്ങനെ ശ്രദ്ധാകേന്ദ്രമായത് ബ്രിട്ടന്റെ രാജകുമാരി തന്നെ. വില്യമിനേയും കെയ്റ്റിനേയും വേദിയിലേക്ക് ആനയിച്ച ക്രൂയിസ് അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹതാരങ്ങളായ ജെന്നിഫറിനേയും മൈൽസിനേയും ജോൺ ഹമിനേയും അവർക്ക് പരിചയപ്പെടുത്തി. അതിനിടയിൽ ചെറിയ ചവിട്ടുപടികൾ എത്തിയപ്പോൾ ടോം ക്രൂയിസ് തിരിഞ്ഞു നിന്ന് തനിക്കൊപ്പം നടന്നിരുന്ന കെയ്റ്റിനെ കൈപിടിച്ച് കയറ്റാനും മറന്നില്ല.

ചവിട്ടുപടികൾ കയറുവാൻ ഒരു കൈത്താങ്ങായി ടോം ക്രൂയിസിന്റെ കൈകൾ പിടിക്കാൻ കെയ്റ്റും മടികാണിച്ചില്ല. കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്ഞിയുടേ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത ടോം ക്രൂയിസ് രാജ ദമ്പതികളെ അവിടേയുള്ള താരങ്ങൾക്ക് പരിചയപ്പെടുത്തി. രജകുടുംബത്തെ കുറിച്ച് ഏറെ പ്രശംസിച്ച ക്രൂയിസ് തനിക്കും വില്യമിനും പല കാര്യങ്ങളിലും സമാനതകൾ ഉണ്ടെന്നും പറഞ്ഞു. തങ്ങൾ രണ്ടുപേരും ഇംഗ്ലണ്ടിനെ സ്നേഹിക്കുന്നു, ഒപ്പം ഉയരങ്ങളിൽ ഊളിയിട്ടു പറക്കാനും, ക്രൂയിസ് പറഞ്ഞു.

ഹോളിവുഡിലെ പല മുൻനിര താരങ്ങളും അണിനിരന്ന വേദിയിൽ ഫിലിം ആൻഡ് ടി വി ചാരിറ്റിയുടെ ചെയർമാൻ ലോർഡ് ലെഫ്റ്റനന്റ് സർ കെന്നെത്ത് ഒലിസയാണ് രാജ ദമ്പതികൾക്ക് ഔപചാരികമായ സ്വാഗതം ആശംസിച്ചത്.

അതേസമയം, കെയ്റ്റിനെ കൈപിടിച്ചു കയറ്റിയ ടോം ക്രൂയിസ്സ് രാജകുടുംബത്തിന്റെ ആരാധകരുടെ മനസ്സിൽ ഒരിടം നേടി. സിനിമകളിൽ ഏറെ നായകവേഷം അണിഞ്ഞിട്ടുള്ള ക്രൂയിൽ ഇന്നലെ കെയ്റ്റിന്റെ വീരനായകനായി എന്നായിരുന്നു ഒരു ആരാധകൻ എഴുതിയത്. ഏറെ മാന്യനായ വ്യക്തി, പൊതുവേദിയിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് നന്നായി അറിയാവുന്നയാൾ എന്നൊക്കെയാണ് പലരും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ടോം ക്രൂയിസിനെ കുറിച്ച് എഴുതുന്നത്.

അതിനിടയിൽ ടോം ക്രൂയിസ് പറഞ്ഞതമാശ ആസ്വദിച്ച് ചിരിക്കുന്ന കെയ്റ്റിന്റെ ചിത്രം കണ്ട ഒരു ആരാധകൻ എഴുതിയത് തന്റെ ഹോളിവുഡ് മാസ്മരികതയാൽ ടോം ക്രൂയിസ് കെയ്റ്റിന്റെ ഹൃദയം കീഴടക്കി എന്നായിരുന്നു. നേരത്തേ എലിസബത്ത് രാജ്ഞിയുടെ ജൂബിലെ ആഘോഷങ്ങളിൽ പങ്കെടുക്കാനായത് ഒരുബഹുമതിയായി കണക്കാക്കുന്നു എന്ന് ടോം ക്രൂയിസ് പറഞ്ഞിരുന്നു. ഇതും രാജകുടുംബത്തിന്റെ ആരാധകർ ഏറെ സംസാര വിഷയമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP