Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ ഫാഷൻ ഐക്കണായി മാറി കെയ്റ്റ് രാജകുമാരി; ഭൂട്ടാനിൽ എത്തിയ കെയ്റ്റ് ധരിച്ചത് അത്യാധുനികരീതിയിൽ ഡിസൈൻ ചെയ്ത ഭൂട്ടാൻ വസ്ത്രങ്ങൾ

ലോകത്തിന്റെ ഫാഷൻ ഐക്കണായി മാറി കെയ്റ്റ് രാജകുമാരി; ഭൂട്ടാനിൽ എത്തിയ കെയ്റ്റ് ധരിച്ചത് അത്യാധുനികരീതിയിൽ ഡിസൈൻ ചെയ്ത ഭൂട്ടാൻ വസ്ത്രങ്ങൾ

രോ സന്ദർഭത്തിനനുസരിച്ച് വസ്ത്രങ്ങൾ മാറിമാറി ധരിക്കുകയെന്നത് കെയ്റ്റ് രാജകുമാരിയുടെ രീതിയാണ് തങ്ങളുടെ ഭൂട്ടാൻ സന്ദർശനത്തിനിടയിലും അതവർ കാത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഭൂട്ടാനിലെത്തിയ രാജകുമാരി ധരിച്ചിരിക്കുന്നത് അത്യാധുനിക രീതിയിൽ ഡിസൈൻ ചെയ്ത ഭൂട്ടാൻ വസ്ത്രങ്ങളായിരുന്നു. ഇത്തരത്തിൽ കേയ്റ്റ് ലോകത്തിന്റെ ഫാഷൻ ഐക്കണായി മാറിയിരിക്കുകയാണ്. തങ്ങളുടെ സന്ദർശനത്തിനിടെ ഭൂട്ടാനിലെ ദേശീയ കായിക ഇനമായ അമ്പെയ്ത്തിൽ ഒരു കൈ പരീക്ഷിക്കാനും രാജകീയ ദമ്പതികൾ മറന്നില്ല. എന്നാൽ ലക്ഷ്യത്തിന് വളരെ അടുത്ത് നിന്ന് അമ്പെയ്തിട്ടും ഇരുവർക്കും അത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കേയ്റ്റ് അമ്പ് കൈയിലെടുത്ത് എറിഞ്ഞ് ലക്ഷ്യത്തിലെത്തിക്കാനുമൊരു ശ്രമം നടത്തുന്നത് കാണാമായിരുന്നു. അമ്പെയ്ത്തിൽ വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ലെങ്കിലും ഭൂട്ടാൻ രാജാവിനെയും രാജ്ഞിയെയും കാണാൻ പോകുമ്പോൾ പരമ്പരാഗത ഭൂട്ടാൻ വസ്ത്രങ്ങൾ ധരിച്ച് തിളങ്ങാൻ കേയ്റ്റിന് സാധിച്ചിരുന്നു.

ഭൂട്ടാനിലെ പ്രാദേശിക നെയ്ത്ത്കാരിയായ കെൽസാൻ വാൻഗ്മോയാണ് കേയ്റ്റിന്റെ വസ്ത്രം ഡിസൈൻ ചെയ്തിരുന്നത്.തുടർന്ന് ഇത് ലണ്ടനിലേക്ക് കൊണ്ടു വരുകയും കേയ്റ്റിന്റെ ഇഷ്ടാനുസരണം ഇത് ആധുനിക വൽക്കരിക്കുകയുമായിരുന്നു. താൻ നെയ്ത വസ്ത്രം കേയ്റ്റ് ധരിച്ച് കണ്ടതിൽ സന്തോഷംതോന്നുന്നുവെന്നാണ് വാൻഗ്മോ വെളിപ്പെടുത്തിയിരിക്കുന്നത്. തിമ്പുവിലുള്ള പുരാതന കോട്ടയായ തിമ്പും സോംഗിലേക്ക് രാജകീയ ദമ്പതികൾ പ്രവേശിച്ചപ്പോൾ ഡസൻ കണക്കിന് നൃത്തക്കാരും സംഗീതജ്ഞരും നിറച്ചാർത്തുകളണിഞ്ഞ ദേശീയവസ്ത്രങ്ങൾ ധരിച്ച് ബുദ്ധസൂക്തങ്ങൾ മുഴക്കിയിരുന്നു. ഈ ചടങ്ങ് ചിപ്ഡ്രെൽ എന്നാണറിയപ്പെടുന്നത്. വിവിധ തരത്തിലുള്ള വാദ്യോപകരണങ്ങളും കൊടിക്കൂറകളും ഇതിൽ ഉപയോഗിച്ചിരുന്നു.ബുദ്ധൻ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ച് വന്നപ്പോൾ ഇത്തരത്തിലാണ് സ്വീകരിക്കപ്പെട്ടതെന്നാണ് ബുദ്ധമത വിശ്വാസം.

തുടർന്നായിരുന്നു ഭൂട്ടാനിലെ രാജാവായ ജിഗ്മി ഖെസർ നാംഗ്യെൽ വാൻഗ്ചുക്കിനെയും രാജ്ഞിയായ ജെറ്റ്സുൻ പെമയെയും കേയ്റ്റും വില്യമും ഔദ്യോഗികമായി കണ്ടത്. കിഴക്കിന്റെ വില്യവും കേയ്റ്റും എന്നാണ് ഭൂട്ടാന്റെ രാജാവും രാജ്ഞിയും അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്ഞിയെന്ന ബഹുമതിയും പെമയ്ക്കുണ്ട്.ഗോൾഡൻ ത്രോൺ റൂമിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യത്തലവന്റെ വിശുദ്ധമായ സ്ഥലമായാണ് ഇതറിയപ്പെടുന്നത്. ഇന്നലെ രാവിലെ ഭൂട്ടാനിൽ വിമാനമിറങ്ങുമ്പോൾ കേയ്റ്റ് തികഞ്ഞ രാജകീയ ഭാവത്തിലായിരുന്നു. അപ്പോൾ ഗോൾഡ് കോട്ട് വസ്ത്രത്തിലായിരുന്നു അവർ തിളങ്ങിയിരുന്നത്.ഭൂട്ടാൻരാജാവിന്റെ സഹോദരിയായ ചിമി യാൻഗ്സം രാജകുമാരിയും ഭർത്താവും അവരെ സ്വീകരിക്കാനെത്തിയിരുന്നു. പരമ്പരാഗത സ്‌കാർഫായ ഖദർ നൽകിയായിരുന്നു രാജകീയ ദമ്പതികളെ സ്വീകരിച്ചത്. സൗഹൃദത്തിന്റെ പ്രതീകമായിട്ടാണ് ഈ സ്‌കോർഫിനെ കാണുന്നത്.ഭൂട്ടാനിലെ സീനിയർ സ്റ്റേറ്റ് പ്രതിനിധികളുമായും രാജകുടുംബാംഗങ്ങളുമായും കേയ്റ്റും വില്യമും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബ്രിട്ടീഷ് രാജകീയ ദമ്പതികളുടെ സന്ദർശനം ഭൂട്ടാൻകാർക്കിടയിൽ കടുത്ത അതിശയമാണുയർത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവിടുത്തെ രാജാവിന് ആദ്യത്തെ പുത്രൻ പിറന്നിരിക്കുന്നത്. അടുത്ത രാജാവകാശിയായ കുട്ടിക്ക് പേരിട്ടിട്ടില്ല. ഇന്നലെ വില്യമും കേയ്റ്റും ഇവിടുത്തെ രാജാവിനും രാജ്ഞിക്കുമൊപ്പം ലിങ്കാന പാലസിൽ വച്ചായിരുന്നു ലഞ്ച് കഴിച്ചിരുന്നത്. ഇന്ന് ഇരുവരും ഹിമാലയൻ താഴ് വരയിലുള്ള ടൈഗർ നെസ്റ്റ് മോണാസ്ട്രി സന്ദർശിക്കാൻ പോകുന്നുണ്ട്. പാരോ താഴ് വരയിലാണിത് സ്ഥിതി ചെയ്യുന്നത്. ആറ് മണിക്കൂർ സഞ്ചരിച്ചാൽ മാത്രമേ ഇതിന്റെ മുകളിൽ എത്തുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP