Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ പ്രസിഡന്റ്; ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയായി സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കൺ‍ട്രി ഹെഡ്

കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ പ്രസിഡന്റ്; ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയായി സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കൺ‍ട്രി ഹെഡ്

മറുനാടൻ ഡെസ്‌ക്‌

കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ ( ഐ .ബി .എഫ്‌ ) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കൺ‍ട്രി ഹെഡായ മാധവൻ. 2012 മുതൽ ഐ‌ബി‌എഫിന്റെ സജീവ അംഗമായ കെ. മാധവൻ സി‌ഐ‌ഐയുടെ മാധ്യമ, വിനോദം സംബന്ധിച്ച ദേശീയ സമിതിയുടെ ചെയര്മാനാണ് . 2009 ൽ സ്റ്റാർ ഇന്ത്യയുമായി യാത്ര ആരംഭിച്ച അദ്ദേഹം 2020 ജനുവരിയിൽ നെറ്റ്‌വർക്കിന്റെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു.

വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ .മാധവൻ മേൽനോട്ടം വഹിക്കുന്നു. ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ ഐ . ബി . എഫ് , ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്തികൊണ്ട് , ഇതിലെ അംഗങ്ങൾക്ക് പൊതുവായ ലക്ഷ്യത്തിൽ സമവായതോടെ പ്രവർത്തിക്കാൻ അവസരമൊരുക്കി , ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിന്റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വർഷങ്ങളായി നിലനിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP