Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസ്റ്റിൻ ബീബറുടെ മനസ് പതറിച്ച പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി; സ്‌പെയിനിലെ ഗ്രാമീണ പെൺകുട്ടിക്ക് പതിനായിരങ്ങളുടെ ലൈക്കും ഷെയറും

ജസ്റ്റിൻ ബീബറുടെ മനസ് പതറിച്ച പെൺകുട്ടിയെ ഒടുവിൽ കണ്ടെത്തി; സ്‌പെയിനിലെ ഗ്രാമീണ പെൺകുട്ടിക്ക് പതിനായിരങ്ങളുടെ ലൈക്കും ഷെയറും

ന്റെ സ്വരമാധുരിയാലും കവിത്വത്താലും ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മര ലോകത്തേക്ക് നയിക്കുന്ന കാര്യത്തിൽ കനേഡിയൻ ഗായകനും പാട്ടെഴുത്ത് കാരനുമായ ജസ്റ്റിൻ ബീബർ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചയാളാണ്. അങ്ങനെയുള്ള ഈ കലാകാരന്റെ മനം കവരാൻ ഏത് പെൺകുട്ടിക്കാണ് ഭാഗ്യമുണ്ടാവുകയെന്നത് കുറച്ച് കാലമായി ആരാധകർ പ്രത്യേകിച്ച് ഈ യുവഗായകന്റെ ആരാധികമാർ ഉദ്വേഗത്തോടെ ചിന്തിക്കുന്ന കാര്യമായിരുന്നു. തിങ്കളാഴ്ച തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ബീബർ ഒരു പെൺകുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഈ പെൺകുട്ടി ആരാണെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരാധകർക്കിടയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ആഗോളതലത്തിൽ ഈ സുന്ദരിക്ക് വേണ്ടിയുള്ള അന്വേഷണവും ത്വരിതപ്പെട്ടിരുന്നു. അവസാനമിതാ ബീബറുടെ മനം കവർന്ന ഈ തരുണീമണിയെ സ്‌പെയിൻ കാരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

വോൾഫിസിൻഡി എന്ന പേരിലറിയപ്പെടുന്ന ഈ സുന്ദരി സ്‌പെയിനിലെ ഗ്രാമീണകന്യകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. അവളുടെ ടംബ്ലർ അക്കൗണ്ട് കണ്ടെത്തിയ ആരാധകരാണ് വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ബീബർ തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇട്ടതിന് ശേഷം തനിക്ക് ലഭിച്ച പ്രശസ്തി തന്നെ പരിഭ്രമിപ്പിക്കുന്നുവെന്നാണ് 17കാരിയായ വോൾഫി ടംബ്ലറിലൂടെ തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ വച്ച് കണ്ട പെൺകുട്ടിയാരാണെന്ന് കണ്ടുപിടിക്കാൻ തന്നെ സഹായിക്കണമെന്ന് ബീബർ തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. റഷ്യൻ മോഡലായ ഐറിന ഷായ്ക്കുമായി നല്ല സാമ്യമുള്ള മുഖമാണ് വോൾഫിക്കുള്ളത്. തന്റെ വൈവിധ്യമാർന്ന ഫോട്ടോകൾ ഈ പെൺകുട്ടി തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും അതിൽ ബീബർ ആകൃഷ്ടനാവുകയുമായിരുന്നു.' ഓ..മൈ ഗോഡ്..ഇതാരാണ്....? ' പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ നിന്നെടുത്ത് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത് ബീബർ ഇത്തരത്തിലുള്ള കാപ്ഷൻ ഇട്ടിരുന്നു. തുടർന്ന് ഇതാരാണെന്ന് ആരാധകർ തലപുകഞ്ഞാലോചിക്കുകയും അതിന് വേണ്ടിയുള്ള അന്വേഷണമാരംഭിക്കുകയും ചെയ്യുകയായിരുന്നു.ഏറെ നേരത്തെ ഊഹാപോഹങ്ങൾക്ക് ശേഷം ചൊവ്വാഴ്ച വൈകുന്നേരം വോൾഫിസിൻഡി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുകയായിരുന്നു.തനിക്ക് ലഭിച്ച ഈ പ്രശസ്തി തന്നെ സംഭ്രമത്തിലാക്കുന്നുവെന്നായിരുന്നു പെൺകുട്ടി ഇതിലൂടെ വെളിപ്പെടുത്തിയിരുന്നത്. ഈ പ്രശസ്തിയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. തനിക്ക് ഇൻസ്റ്റാഗ്രാമിലും ടംബ്ലറിലും മാത്രമേ അക്കൗണ്ടുള്ളുവെന്നും തന്നെക്കുറിച്ച് മറ്റുള്ളവർ കണ്ടെത്തിയ ചില കാര്യങ്ങൾ കൃത്രിമമാണെന്നും വോൾഫി വെളിപ്പെടുത്തുന്നു. ഇതേ പേരിലുള്ള ടംബ്ലർ അക്കൗണ്ടിലൂടെയും പെൺകുട്ടി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. തനിക്ക് കഴിഞ്ഞ മാസം 17 വയസ്തികഞ്ഞുവെന്നും സ്‌പെയിൻകാരിയാണെന്നുമാണ് വെളിപ്പെടുത്തൽ.

ബീബറുടെ ആരാധകരിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾക്ക് പെൺകുട്ടി തന്റെ അക്കൗണ്ടിലൂടെ പ്രതികരിച്ചിട്ടുണ്ട്.താൻ ഒരു മോഡലല്ലെന്നും സർജറിക്ക് വിധേയയായിട്ടില്ലെന്നും വോൾഫി പ്രതികരിച്ചിട്ടുണ്ട്.താൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ബീബറുടെ ഫാനായതെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഹിറ്റായ നോ സെൻസ് എന്ന ഗാനത്തിന്റെ ആദ്യഭാഗം കേട്ടുവെന്ന് വെളിപ്പെടുത്തി ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ അക്കൗണ്ടിൽ നിരവധി സെൽഫികൾ പോസ്റ്റ് ചെയ്തതിന് പുറമെ നിരവധി ഡ്രോയിംഗുകളും വോൾഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതിന് 108,000 ഫോളോവേഴ്‌സുമുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിൽ ബീബർ പോസ്റ്റ് ചെയ്ത ഈ പെൺകുട്ടിയുടെ ഫോട്ടോയ്ക്ക് കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഏഴ് ലക്ഷം ലൈക്കുകളാണ് ലഭിച്ചിരുന്നത്. ഈ പോസ്റ്റിനെ ബീബറുടെ മുൻ പ്രേമഭാജനങ്ങളായ സലീന ഗോമെസ്, നിയാൽ ഹോറാൻ, തുടങ്ങിയവരും ഫോളോ ചെയ്തിരുന്നു.ഇതിന് രണ്ടു ദിവസം മുമ്പ് സെലീനയ്‌ക്കൊപ്പമുള്ള പഴയ ചിത്രം ബീബർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ആരാധകർ കുപിതരായിരുന്നു.ബ്രിട്ടീഷ് മോഡലായ ജേയ്ഡ് പിയേഴ്‌സുമായും ബീബർക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ മോഡലിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ബീബർ പോസ്റ്റ് ചെയ്യുകയും ഈ ഒക്ടോബറിൽ ഇവർ ബോറ ബാർബറയിൽ ഒഴിവുകാലം ചെലവഴിക്കുകയും ചെയ്തിരുന്നു. ഹെയ്‌ലെ ബാൾഡ് വിൻ, ചാൻന്റെൽ ജെഫ്‌റീസ് എന്നീ മോഡലുകളുമായും ബീബറെ ബന്ധപ്പെടുത്തി കൊണ്ടുള്ള കഥകൾ പ്രചരിച്ചിരുന്നു. ഏതായാലും ബീബറുടെ പുതിയ കാമുകിയെ കുറിച്ചുള്ള വാർത്തകൾ കൊഴുക്കുകയാണ്. ഈ ബന്ധത്തിന്റെ ഭാവി എന്താവുമെന്ന ആകാംക്ഷയിലാണ് ലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP