Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപൂർവ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകൻ ജസ്റ്റിൻ ബീബർ; മാൻ ചെള്ളിൽ നിന്നും പകരുന്ന ലൈം ഡിസീസ് തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചതായി പോപ് താരം

അപൂർവ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകൻ ജസ്റ്റിൻ ബീബർ; മാൻ ചെള്ളിൽ നിന്നും പകരുന്ന ലൈം ഡിസീസ് തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചതായി പോപ് താരം

സ്വന്തം ലേഖകൻ

നിക്ക് അപൂർവ്വ രോഗം പിടിപെട്ടതായി വെളിപ്പെടുത്തി ഗായകൻ ജസ്റ്റിൻഡ ബീബർ. മാൻ ചെള്ളിൽ നിന്നും പകരുന്ന ലൈം ഡിസീസ് എന്ന അപൂർവ്വ രോഗത്തിന് ചികിത്സയിലാണെന്നാണ് ലോകപ്രശസ്ത പോപ് താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്തിടെയായി പൊതു വേദികളിൽ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന താരം തന്നെയാണ് രോഗവിവരങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയത്.

ചർമത്തെ ബാധിക്കുന്ന chronic mono bpw താരത്തിനുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. അടുത്തിടെയായി ബീബറിന്റെ പൊതുവേദിയിലെ പ്രകടനങ്ങൾ ഏറെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. മുഖം മറച്ചു കൊണ്ടായിരുന്നു അടുത്തിടെ ബീബർ പല വേദികളിലും എത്തിയിരുന്നത്. മാൻ ചെള്ളിൽ നിന്ന് പകരുന്ന രോഗമാണ് ലൈം ഡിസീസ്. പനി, ഛർദി തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. രോഗവിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന യുട്യൂബ് വിഡിയോ ഒരുക്കാൻ പോകുകയാണെന്നും ബീബർ വെളിപ്പെടുത്തിയിട്ടുണ്ട്.

രോഗം തന്റെ ത്വക്കിനെയും തലച്ചോറിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും വരെ ബാധിച്ചിരിക്കുന്നു എന്നു ബീബർ പറയുന്നു. ശരീരത്തിൽ കാണപ്പെടുന്ന ചുവന്ന പാടുകൾ ആണ് ലൈം ഡിസീസിന്റെ ആദ്യ ലക്ഷണം. ബൊറീലിയ ജനുസ്സിൽ പെട്ട മൂന്ന് ബാക്ടീരിയകളാണ് മനുഷ്യരിൽ ഈ അസുഖം ഉണ്ടാക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണപ്പെടും. 7 ശതമാനം രോഗികളിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ പ്രകടമാവുകയില്ല.

ചികിത്സ ഫലവത്തായില്ലെങ്കിൽ രോഗം ബാധിച്ച് മാസങ്ങൾക്കു ശേഷം ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് കേടു സംഭവിക്കാൻ ഇടയുണ്ട്. പെട്ടെന്നുള്ള വേദന, തരിപ്പ്, ഇക്കിളി എന്നീ പോളിന്യൂറൊപതി രോഗലക്ഷണങ്ങൾ കാണപ്പെടാം. ഓർമക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ് എന്നിവയും ഉണ്ടാകാം. കഴിഞ്ഞ വർഷം മുതൽ ബീബർ പൊതുവേദികളിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ താരത്തിനു ലൈം ഡിസീസാണ് എന്ന് പിന്നീടാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്നു വ്യക്തമല്ല. ഇന്ത്യയിൽ വളരെ അപൂർവ്വമാണ് ലൈം ഡിസീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP