Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

500 എക്സ്‌ക്ലൂസീവ് വാർത്തകളിലൂടെ അനേകം പ്രമുഖരുടെ മുഖംമൂടി ചീന്തിയ പത്രപ്രവർത്തകൻ ഒടുവിൽ ജയിലിലേക്ക്; പോപ്പ് ഗായികയെ തകർക്കാൻ വ്യാജരേഖ ഉണ്ടാക്കിയ വ്യാജ ഷേക്കിനെ കാത്തിരുന്നത് 7000 കോടിയുടെ കേസുകൾ

500 എക്സ്‌ക്ലൂസീവ് വാർത്തകളിലൂടെ അനേകം പ്രമുഖരുടെ മുഖംമൂടി ചീന്തിയ പത്രപ്രവർത്തകൻ ഒടുവിൽ ജയിലിലേക്ക്; പോപ്പ് ഗായികയെ തകർക്കാൻ വ്യാജരേഖ ഉണ്ടാക്കിയ വ്യാജ ഷേക്കിനെ കാത്തിരുന്നത് 7000 കോടിയുടെ കേസുകൾ

വ്യാജ ഷേക്കിന്റെ വേഷം കെട്ടി നിരവധി പ്രശസ്തരുടെ രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടു വന്ന പ്രശസ്ത പത്രപ്രവർത്തകൻ മാസർ മഹ്മൂദിന് ഇനി ജയിലിൽ കഴിയാം. 500 എക്സ്‌ക്ലൂസീവ് വാർത്തകളിലൂടെ നിരവധി പ്രമുഖരുടെ മുഖം മൂടി ചീന്തി പൊതുജനത്തിന് മുന്നിൽ കാട്ടിക്കൊടുത്ത് ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ ജേർണലിസ്റ്റായി മാറിയ ആൾക്കാണീ ദുർഗതിയുണ്ടായിരിക്കുന്നത്. പോപ്പ് ഗായികയെ തകർക്കാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന ഈ വ്യാജഷേക്കിനെ കാത്തിരിക്കുന്നത് 7000 കോടിയുടെ കേസുകളാണെന്നും റിപ്പോർട്ടുണ്ട്. പോപ്പ്സ്റ്റാർ ടുലീഷ്യ കോൺടോസ്റ്റാവ്ലോസിനെതിരായ മയക്കുമരുന്ന് കേസ് വിചാരണയിൽ തെളിവുകൾ വളച്ചൊടിച്ച് വിചാരണ താറുമാറാക്കിയെന്ന കേസിലാണ് മഹ്മൂദിനെ ഇപ്പോൾ തടവിന് ശിക്ഷിച്ചിരിക്കുന്നത്.

ഓൽഡ് ബെയ്ലെയിൽ രണ്ടാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് 53കാരനായ മഹ്മൂദിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ 67കാരൻ അലൻ സ്മിത്തിനെയും കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുന്നത്. മുൻ എൻ-ഡുബ്സ് സ്റ്റാറായ ടുലീഷ്യയ്ക്കെതിരായ തെളിവുകൾ ഇരുവരും ചേർന്ന് മറച്ച് വച്ച് വിചാര താറുമാറാക്കിയെന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. 2014 ജൂലൈയിൽ സൗത്ത് വാർക്ക് ക്രൗൺ കോടതിയിൽ ഈ കേസ് തള്ളിയിരുന്നു.മഹ്മൂദും അദ്ദേഹത്തിന്റെ മുൻ എംപ്ലോയറായ ന്യൂസ് യുകെയും 800 മില്യൺ പൗണ്ട് നഷ്ടപരിഹാരം നൽകണമെന്നാണ ് പത്രപ്രവർത്തകനെന്ന നിലയിൽ മഹ്മൂദ് നടത്തിയ അന്വേഷണങ്ങളുടെ ഇരകളെന്ന് പറഞ്ഞ് രംഗത്തെത്തിയ 18 പേർ ആവശ്യപ്പെടുന്നതെന്നാണ് അവരെ പ്രതിനിധീകരിച്ച് കോടതിയിലെത്തിയ അഭിഭാഷകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

മഹ്മൂദ് വ്യാജ ഷേക്കിന്റെ വേഷം കെട്ടി നടത്തി വെളിച്ചത്തുകൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് പേർ പ്രൊസിക്യൂട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ പാക്കിസ്ഥാനി ക്രിക്കറ്റ് ഫിക്സറായ മാസർ മജീദുമുൾപ്പെടുന്നു. മറ്റ് ആറ് കേസുകൾ ക്രിമിനൽ കേസസ് റിവ്യൂ കമ്മീഷനിൽ ലോഡ്ജ് ചെയ്യപ്പെട്ടിട്ടുമുണ്ട്. കമ്മീഷന് മുന്നിൽ രണ്ടിലധികം കേസുകൾ കൂടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹ്മൂദിനെതിരായ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരായ ശിക്ഷാവിധികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവരെല്ലാം രംഗത്ത് വന്നിട്ടുമുണ്ട്. രാജകീയ കുടുംബാംഗങ്ങളുടെ സാമ്പത്തിക തട്ടിപ്പുകൾ, സ്പോർട്സ്മാന്മാർ കളിയുമായി ബന്ധപ്പെട്ട് കോഴവാങ്ങുന്നത്, സെലിബ്രിറ്റികളുടെ മയക്കുമരുന്നിടപാടുകൾ, രാഷ്ട്രീയക്കാരുടെ വഴിവിട്ട ബന്ധങ്ങൾ, തുടങ്ങിയ നിരവധി കേസുകളാണ് ഒരു പത്രപ്രവർത്തകനെന്ന നിലയിലുള്ള തന്റെ തന്ത്രപരമായ അന്വേഷണങ്ങളിലൂടെ മഹ്മൂദ് വെളിച്ചത്തുകൊണ്ടു വന്നിരുന്നത്.

നിരവധി സത്പ്രവർത്തികളിലൂടെ കഴിവുറ്റതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പത്രപ്രവർത്തകനെന്ന നിലയിൽ പേരെടുത്ത മഹ്മൂദ് അവസാനം തന്റെ കഴിവ് തെറ്റായ കാര്യത്തിന് വേണ്ടി വിനിയോഗിച്ചതിനെ തുടർന്നാണ് തടവിലായിരിക്കുന്നത്. തന്റെ കഴിവുപയോഗിച്ച് ടൂലീഷ്യയുടെ കേസുമായി ബന്ധപ്പെട്ട തെളിവുകൾ വളച്ചൊടിക്കാൻ ഇറങ്ങിത്തിരിച്ചത് മഹ്മൂദിന് സ്വയം നാശത്തിനുള്ള വഴിയൊരുക്കുകയായിരുന്നു. വർഷത്തിൽ 250,000 പൗണ്ട് വരുമാനം നേടിക്കൊണ്ടിരിക്കുന്ന തന്റെ കഴിവുകളുടെ പരമോന്നതിയിലും പ്രൗഢിയിലും വിരാജിക്കുന്ന വേളയിലാണ് മഹ്മൂദ് വഴിവിട്ട പ്രവൃത്തിയിലൂടെ നാശത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ അണ്ടർകവർ റിപ്പോർട്ടറെന്ന നിലയിൽ പേരെടുത്ത പത്രപ്രവർത്തകനാണ് മഹ്മൂദ്. ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺഡേ ടൈംസ്, എന്നിവയ്ക്ക് വേണ്ടി അദ്ദേഹം രണ്ട് ദശാബ്ദത്തോളമായി പ്രവർത്തിച്ച് വരികയായിരുന്നു. ന്യൂസ് ഓഫ് ദി വേൾഡിന്റെ പിൻഗാമിയെന്നോണം രംഗത്തെത്തിയ ദി സൺ ഓൺ സൺഡേയ്ക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ക്രിക്കറ്റ് കോഴയെക്കുറിച്ച് നടത്തിയ അന്വഷണത്തെ തുടർന്ന് അദ്ദേഹത്തിന് 2011ൽ റിപ്പോർട്ടർ ഓഫ് ദി ഇയർ അവാർഡും സ്‌കൂപ്പ് ഓഫ് ദി ഇയർ പുരസ്‌കാരവും ലഭിച്ചിരുന്നു.ടുളീഷ്യയുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് 2014ൽ മഹ്മൂദിനെ ദി സൺ ഓൺ സൺഡേയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP