Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ബ്രിട്ടനിൽ അനുമതി; അനുമതി നൽകിയത് ഒറ്റഡോസ് ഉപയോഗത്തിന്; ബ്രിട്ടൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്‌സിൻ

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ബ്രിട്ടനിൽ അനുമതി; അനുമതി നൽകിയത് ഒറ്റഡോസ് ഉപയോഗത്തിന്; ബ്രിട്ടൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്‌സിൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ജോൺസൺ ആൻഡ് ജോൺസൺ നിർമ്മിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് ബ്രിട്ടന് അനുമതി നൽകി. ബ്രിട്ടൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്‌സിനാണിത്. ഫൈസർ, ആസ്ട്ര സെനക, മൊഡേണ വാക്സിനുകളാണ് ഇതിനു മുൻപ് രാജ്യത്ത് അനുമതി ലഭിച്ചിരുന്നു. മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകിയത്.

മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയാണ് ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് അനുമതി നൽകിയത്. ഇതോടെ രാജ്യത്തെ വാക്സിനേഷൻ വേഗത്തിലാകുമെന്നും വൈകാതെ പഴയ സ്ഥിതിയിലേക്ക് എത്താമെന്നുമാണ് കണക്കുകൂട്ടൽ. ഒറ്റ ഡോസ് വാക്സീനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വാഗതം ചെയ്തു. കൊറോണവൈറസിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഒറ്റ ഡോസ് വാക്സീൻ ഗുണം ചെയ്യുമെന്നും എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

20 ദശലക്ഷം വാക്സീനാണ് ബ്രിട്ടൻ ഓർഡർ നൽകിയത്. വൈറസിനെതിരെ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സീൻ 72 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ ഈ വാക്സീൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്ലറ്റ് കുറയുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നിർദ്ദേശം നൽകി. ഫൈസർ, ആസ്ട്ര സെനക വാക്സീനുകളാണ് ബ്രിട്ടനിൽ കൂടുതൽ ഉപയോഗിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP