Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺവാൽ കടപ്പുറത്ത് ചായകുടിച്ച് കുശലം പറഞ്ഞ് ജോയും ജില്ലും ബോറിസും കാരിയും; അമേരിക്കൻ പ്രസിഡണ്ടിന്റെ ബ്രിട്ടീഷ് സന്ദർശനം അഘോഷമാക്കി മാധ്യമങ്ങൾ

കോൺവാൽ കടപ്പുറത്ത് ചായകുടിച്ച് കുശലം പറഞ്ഞ് ജോയും ജില്ലും ബോറിസും കാരിയും; അമേരിക്കൻ പ്രസിഡണ്ടിന്റെ ബ്രിട്ടീഷ് സന്ദർശനം അഘോഷമാക്കി മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ബ്രിട്ടനിലെത്തിയ അമേരിക്കൻ പ്രസിഡണ്ടു ഭാര്യയും ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും പത്നിക്കുമൊപ്പം ഹോട്ടലിനു പുറത്ത് ചായകുടിക്കാനിറങ്ങിയ ജോ ബൈ:ഡനും ജിൽ ബൈഡനും ഇന്നലത്തെ പത്രങ്ങളുടെ തലക്കെട്ടുകൾ കൈയടക്കി. സെയിന്റ് ഐവ്സിൽ അവർ താമസിക്കുന്ന ട്രെഗെന്ന കാസിൽ ഹോട്ടലിന്റെ ഔട്ട്സൈഡ്സിറ്റിങ് ഏരിയയിൽ എത്തിയ ജോയും ജില്ലും ബോറിസ് ജോൺസനും കാരിക്കുമൊപ്പം ഏറെ സമയം ചലവഴിച്ചു.

ഹോട്ടൽ വരാന്തയിലെത്തിയ ജോ ബൈഡൻ അവിടെ കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് താൻ ബ്രിട്ടനിലെ ആദ്യത്തെ പൂർണ്ണദിവസം നന്നായി ആസ്വദിച്ചു എന്നുപറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തേ, ജോ ബൈഡൻ ബോറിസ് ജോൺസന് ഒരു ബൈക്കും ഹെൽമെറ്റും നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദീർഘനേരം നീണ്ടുനിന്ന ചർച്ചയിൽ വ്യത്യസ്ത വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടതായി ബോറിസ് ജോൺസൺ പിന്നീട് ബി ബി സിയോട് പറഞ്ഞു.

നോർത്തേൺ അയർലൻഡ് സംബന്ധിച്ച വിഷയങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുമ്പോഴും, ഇരു രാജ്യങ്ങൾക്കും തോളോട്തോൾ ചേർന്ന് പ്രവർത്തിക്കാവുന്ന നിരവധി മേഖലകൾ ഉണ്ടെന്ന് ഇരു രാഷ്ട്ര തലവന്മാരും ചൂണ്ടിക്കാണിച്ചു. ബ്രെക്സിറ്റ് ചർച്ച സമയത്ത് നോർത്തേൺ അയർലൻഡിനെ ബ്രിട്ടീഷ് ഭരണകൂടം വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് അമേരിക്ക കരുതുന്നതെന്ന റിപ്പോർട്ടിനോട് ബോറിസ് ജോൺസൺ പ്രതികരിച്ചില്ല. അതുപോലെ ഇരു രാഷ്ട്രങ്ങളും തമ്മിൽ പല കാര്യങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങളെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചില്ല. ചെറിയ തമാശകൾ പറഞ്ഞ് അവർ കോൺവെൽ കടപ്പുറത്ത് എത്തുകയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ടകാലഘട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള പ്രത്യേകരീതിയിലുള്ള ബന്ധം ഉടലെടുക്കുന്നത്. 1941-ലെ അറ്റ്ലാന്റിക് ചാർട്ടർ എന്ന ആ ഉടമ്പടിയുടെ പുതിയ പതിപ്പിലായിരുന്നു ഇന്നലെ ജോ ബൈഡനും ബോറിസ് ജോൺസനും ഒപ്പുവച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ചർച്ചയിലൂടെ പരിഹരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുവാനായിരുന്നു ഇരുവരുടെയും തീരുമാനം.

ഔദ്യോഗിക ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ തന്നെ സ്വകാര്യ ജീവിതത്തിൽ ചില നല്ല ക്മുഹൂർത്തങ്ങൾ സൃഷ്ടിക്കുവാനും ഇരു നേതാക്കളും സമയം കണ്ടെത്തി. കടല്ത്തീരത്തിന്റെ മനോഹര പശ്ചാത്തലത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തും കൊച്ചു കൊച്ചു തമാശകൾ ആസ്വദിച്ചും ഇരു ദമ്പതിമാരും ഏറെ സമയം ചെലവഴിച്ചു. ഒപ്പം ബോറിസ് ജോൺസന്റെ നവജാത ശിശുവിനെ ലാളിക്കാനും ജിൽ ബൈഡൻ മറന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP