Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെയുണ്ടായ എബിവിപി ആക്രമണം; ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധ മാർച്ച്

ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെയുണ്ടായ എബിവിപി ആക്രമണം; ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധ മാർച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ ഉണ്ടായ എബിവിപി ആക്രമണത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിൽ പ്രതിഷേധ മാർച്ച്. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് വിദ്യാർത്ഥികൾക്കു നേരെ കല്ലേറുണ്ടായത്.

കല്ലേറിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായില്ല. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും ഡോക്യുമെന്ററി കണ്ട് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു.

ബി.ബി.സിയുടെ ഡോക്യുമെന്ററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദർശനം തടസ്സമാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP