Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാല് സുവിശേഷത്തിലും യേശുവിന്റെ രൂപം പറയാതിരിക്കവെ, എങ്ങനെയാണ് യേശുവിന് ഇങ്ങനെയൊരു രൂപം ലഭിച്ചത്? യേശുക്രിസ്തുവിന്റെ യഥാർഥ ലുക്ക് എന്തായിരുന്നു?

നാല് സുവിശേഷത്തിലും യേശുവിന്റെ രൂപം പറയാതിരിക്കവെ, എങ്ങനെയാണ് യേശുവിന് ഇങ്ങനെയൊരു രൂപം ലഭിച്ചത്? യേശുക്രിസ്തുവിന്റെ യഥാർഥ ലുക്ക് എന്തായിരുന്നു?

മെലിഞ്ഞ, വാരിയെല്ലുകൾ തെളിഞ്ഞ് കാണാവുന്ന താടിയുള്ള രൂപം. ലോകത്തെവിടെയും യേശു ക്രിസ്തുവിന് ഈ രൂപമാണ്. എന്നാൽ, നാല് സുവിശേഷത്തിലും യേശുവിന്റെ രൂപം എന്തായിരുന്നുവെന്ന് പരാമർശിച്ചിട്ടില്ലെന്നിരിക്കെ ആരാണ് ഇത്തരമൊരു രൂപം യേശുവിന് നൽകിയത്. യഥാർഥത്തിൽ ഇങ്ങനെതന്നെയായിരുന്നോ യേശുവിനെ കാണാൻ? നിസ്സാരമെന്ന് തോന്നാവുന്ന ഈ സംശയത്തിന് ഉത്തരം തേടി കാലങ്ങളായി ഗവേഷകർ അലയുകയാണ്. ജോവാൻ ഇ. ടെയ്‌ലറുടെ ' വാട്ട് ഡിഡ് ജീസസ് ലുക്ക് ലൈക്ക്' എന്ന പുസ്തകം അതിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്.

ലോകചരിത്രത്തിൽത്തന്നെ ഏറ്റവും സുപരിചിതനായ വ്യക്തിത്വങ്ങളിലൊരാൾ എന്നാണ് യേശു കരുതപ്പെടുന്നത്. ആ രൂപം തലമുറകളായി മനുഷ്യരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി. പൊക്കമുള്ള യൂറോപ്പുകാരനെപ്പോലൊരു മനുഷ്യനാണ് മനസ്സിലുള്ള യേശുവിന്റെ രൂപം. നീണ്ട തലമുടിയും താടിയും കാലറ്റം വരെ നീണ്ട അയഞ്ഞ കുപ്പായവുമൊക്കെയാണ് ആ രൂപത്തിനുള്ളത്. സുവിശേഷങ്ങളിൽ പരാമർശിച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി ഇങ്ങനെയൊരു രൂപം മനസ്സുകളിലൂടെ കടന്നുപോകുന്നു.

ചരിത്രത്തിൽനിന്ന് യേശുവിന്റെ രൂപത്തെക്കുറിച്ചൊരു ധാരണയിലെത്താനുള്ള ശ്രമമാണ് ടെയ്‌ലർ ഈ പുസ്തകത്തിലൂടെ നടത്തുന്നത്. യേശുവിന്റെ സമകാലികനായ ലെന്റലസിന്റെ ഒരു കത്തിൽ യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള സൂചനകളുണ്ടെന്ന് ടെയ്‌ലർ പറയുന്നു. ഉയരം കൂടിയ, ഹെയ്‌സൽനട്ടിന്റെ നിറമുള്ള മുടിയോടുകൂടിയ എന്ന പരാമർശം ഇതിലുണ്ടെന്ന് ടെയ്‌ലർ പറയുന്നു. റോമാ സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു ലെന്റലസെന്നും ടെയ്‌ലർ പറയുന്നു.

സെന്റ് വെറോണിക്കയുടെ കഥയും യേശുവിന്റെ രൂപത്തിന്റെ സൂചന നൽകുന്നുണ്ട്. കുരിശിലേറ്റാൻ കൊണ്ടുപോകുംവഴി യേശു അനുഭവിച്ച യാതനകൾ കണ്ട് മനമുരുകിയ വെറോണിക്ക അദ്ദേഹത്തിന്റെ വിയർപ്പും രക്തവും കൈയിലുണ്ടായിരുന്ന തൂവാലകൊണ്ട് ഒപ്പിയെടുത്തുവെന്നും യേശുവിന്റെ രൂപം ഈ തൂവാലയിൽ പതിഞ്ഞുവെന്നുമാണ് വിശ്വാസം.

കുരിശിലേറ്റപ്പെട്ട യേശുവിനെക്കുറിച്ച് അന്നത്തെ സാഹിത്യത്തിലോ കലയിലോ എന്തെങ്കിലും പരാമർശിക്കുന്നുണ്ടോ എന്നും ടെയ്‌ലർ തേടുന്നുണ്ട്. എന്നാൽ, യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള യാതൊന്നും ഇതിൽനിന്ന് കണ്ടെത്താനായില്ലെന്ന് ടെയ്‌ലർ പറയുന്നു. എന്നാൽ, ആദ്യകാലങ്ങളിൽ കലാരൂപങ്ങളിലും മറ്റും യേശുവിന്റെ രൂപം ഇന്നത്തേതിന് സമാനമായിരുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. നീളൻ മുടിയും താടിയുമുള്ള യേശുവിനെ നാലാം നൂറ്റാണ്ടുമുതൽക്കുള്ള കലാരൂപങ്ങളിലണ് കാണാൻ കഴിയുന്നത്.

റോമിലെ മറ്റ് ദൈവങ്ങളെപ്പോലെ സുന്ദരപുരുഷന്മാരായി യേശുവെന്തുകൊണ്ട് അവതരിപ്പിക്കപ്പെട്ടില്ല എന്ന ചോദ്യവും പ്രസക്തമാണ്. യേശുവിന്റെ രൂപം റോമൻ ക്ലാസിക് രൂപങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റെ ബാഹ്യരൂപത്തിലൊന്നും തെല്ലും ശ്രദ്ധിക്കാൻ നേരമില്ലാത്ത, സത്യാന്വേഷിയായ തത്വചിന്തകനായതുകൊണ്ടാവാം യേശുവിന് സവിശേഷമായൊരു രൂപം ലഭിച്ചതെന്നും ടെയ്‌ലർ വിലയിരുത്തുന്നു.

സൂദീർഘമായ പഠനത്തിനൊടുവിൽ, യേശുവിന്റെ രൂപത്തെക്കുറിച്ച് ടെയ്‌ലർ എത്തിച്ചേരുന്ന നിഗമനം ഇതാണ്. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ളയാളായിരുന്നു യേശു. മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ. ഒലിവ്-ബ്രൗൺ നിറം. തവിട്ടുകലർന്ന കറുത്ത മുടി. തവിട്ടുനിറത്തിലുള്ള കണ്ണുകൾ. താടിയുണ്ടായിരുന്നെങ്കിലും അത് നീണ്ടതായിരുന്നില്ല. അധികം നീളമില്ലാത്ത, എന്നാൽ ചെവികൾ മറഞ്ഞുകിടക്കുന്ന മുടിയും. ഇതാണ് ടെയ്‌ലറുടെ മനസ്സിലെ യേശു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP