Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സൂം കോളിനിടെ സ്വയംഭോഗം: സിഎൻഎൻ നിയമകാര്യ ലേഖകനായ മാധ്യമ പ്രവർത്തകൻ ജെഫ്രി ടൂമിനെ സസ്‌പെൻഷൻ

സൂം കോളിനിടെ സ്വയംഭോഗം: സിഎൻഎൻ നിയമകാര്യ ലേഖകനായ മാധ്യമ പ്രവർത്തകൻ ജെഫ്രി ടൂമിനെ സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സൂം കോളിനിടെ സ്വയംഭോഗം ചെയ്തതിന് മാധ്യമ പ്രവർത്തകന് സസ്‌പെൻഷൻ. ദ ന്യൂയോർക്കർ ടൈംസ് മാഗസിനാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ ജെഫ്രി ടൂബിനെതിരെ നടപടി സ്വീകരിച്ചത്. സിഎൻഎന്നിലെ നിയമകാര്യ വിദഗ്ധൻ കൂടിയാണ് അദ്ദേഹം.

60 വയസുകാരനായ ജെഫ്രി 25 വർഷമായി ദി ന്യൂയോർക്കർ മാഗസിനിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായി വീഡിയോ കോൺഫറൻസിലിടെ മറ്റു ജീവനക്കാർ ഓൺലൈനിൽ ഉണ്ടായിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം സ്വയംഭോഗത്തിൽ ഏർപ്പെട്ടത്. ഇത് ഓൺലൈനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും കണ്ടു. തുടർന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാൻ സ്ഥാപനം തീരുമാനിച്ചത്.

കഴിഞ്ഞ മൂന്നാഴ്‌ച്ചയായി സിഎൻഎസിലെ ലീഗൻ അനലിസ്റ്റ് വിദഗ്ധൻ എന്ന നിലയിൽ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കയായിരുന്നു. അതേസയമം സംഭവം പുറത്തുവന്നതോടെ ക്ഷമാപണവുമായി ടൂബിൻ രംഗത്തുവന്നിട്ടുണ്ട്. ക്യാമറ ഓഫ് ചെയ്തു എന്നു കരുതിയാണ് തന്റെ ഭാഗത്തു നിന്നും അത്തരമൊരു പ്രവർത്തി ഉണ്ടായതെന്നും. അത് തീർത്തും തെറ്റായി പോയെന്നും എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

താൻ സൂമിൽ കാണില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സൂം കോളിന് തന്നെ കാണാമെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പഞ്ഞു. സൂം കോൾ മ്യൂട്ട് ചെയ്തുവെന്നാണ് കരുതിയരുന്ന്. സംഭവത്തിൽ തന്റെ ഭാര്യയോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നതായും ജെഫ്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP