Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഈ സുന്ദരിക്കുട്ടിക്ക് ഒരു ബോയ് ഫ്രണ്ടിനെ കിട്ടുമോ? നിരാശ മാറ്റാൻ ചാനലിൽ എത്തി സഹായം അഭ്യർത്ഥിച്ചു പെൺകുട്ടി

ഈ സുന്ദരിക്കുട്ടിക്ക് ഒരു ബോയ് ഫ്രണ്ടിനെ കിട്ടുമോ? നിരാശ മാറ്റാൻ ചാനലിൽ എത്തി സഹായം അഭ്യർത്ഥിച്ചു പെൺകുട്ടി

ദ്വിലിംഗ സ്വഭാവവുമായി ജീവിക്കുക എന്നത് നമ്മുടെ സമൂഹത്തിൽ ഒരു കടുത്ത പരീക്ഷണമാണ്. ലോകത്തെ എല്ലാ സമൂഹങ്ങൾക്കിടയിലും സ്ഥിതി ഇതു തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് ആൺ ഉടലിൽ പെൺകുട്ടിയായി ജനിച്ച ഫ്‌ളോറിഡക്കാരിയായ കൗമാരക്കാരി ജാസ് ജെനിങ്‌സിന്റെ ജീവിതം.

14 വയസ്സ് മാത്രം പ്രായമുള്ള ജാസ് ഇപ്പോൾ തന്റെ സ്വത്വമുറപ്പിക്കാനായുള്ള പോരാട്ടത്തിലാണ്. കിട്ടുന്ന വേദികളിലെല്ലാം ഒരു കാമുകനെ ലഭിക്കാത്തതിലുള്ള നിരാശയും ജാസ് മറച്ചു വയ്ക്കാറില്ല. അതീവ സുന്ദരിയായിരുന്നിട്ടും ആൺകുട്ടികൾ ഡേറ്റിങ്ങിനു വരുന്നില്ലെന്നതാണ് ഈ കൊച്ചു സുന്ദരിയെ വലിയ നിരാശയിലാക്കുന്നത്. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ജാസ് ക്ലാസിൻ പല ആൺകുട്ടികളേയും ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ആരും തിരിച്ച് ഇഷ്ടം കാണിക്കുന്നില്ല. നിരാശയുണ്ടെങ്കിലും ഈ ദ്വിലിംഗ ജീവതവുമായി ഒതുങ്ങി കൂടാനും ജാസ് തയാറല്ല.

തന്റെ അനുഭവങ്ങൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും സമാന സ്വഭാവമുള്ളവർക്കു വേണ്ടി ഒരു ചാരിറ്റി സംഘടനയുണ്ടാക്കി സന്നദ്ധപ്രവർത്തനം ജാസ് നടത്തി വരുന്നുണ്ട്. ഒരു കാമുകനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനെ കുറിച്ചാണ് ജാസ് എപ്പോഴും സംസാരിക്കുന്നത്. സമപ്രായക്കാരിൽ നിന്നുള്ള പ്രതികരണം നിരാശപ്പെടുത്തുന്നതാണെന്നും ജാസ് പറയുന്നു. ട്രാൻസ് കിഡ്‌സ് പർപ്പിൾ റെയിൻബോ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുടെ പ്രചാരണ പരിപാടികളുമായി ഹോളിവുഡ് സെലിബ്രിറ്റികളായ ലവനി കോക്‌സ്, ജെനിഫർ ലോറൻസ് എന്നിവരെയും ജാസ് കണ്ടിട്ടുണ്ട്.

മൂന്നാം വയസ്സിലാണ് ദ്വിലിംഗ പ്രശ്‌നം ജാസിനെ അലട്ടി തുടങ്ങിയത്. ആൺ ഉടലിൽ ജനിച്ച പെണ്ണാണ് താനെന്ന് ആദ്യമായി തിരിച്ചറിയുന്നത് അങ്ങനെയാണ്. അഞ്ചാം വയസ്സോടെ പൂർണമായും ഒരു പെൺകുട്ടിയായി ജീവിച്ചു തുടങ്ങി. മാതാപിതാക്കളും ജാസിന് എല്ലാ പിന്തുണകളുമായി കൂടെയുണ്ട്. കാമുകനെ കണ്ടെത്തുന്നതിൽ അവർക്ക് പ്രശ്‌നമൊന്നുമില്ലെങ്കിലും ജാസ് കുഴപ്പത്തിൽ ചെന്ന് ചാടുമോ ആക്രമിക്കപ്പെടുമോ എന്ന ആശങ്കകളും ഉണ്ട് ഇവർക്ക്. 18-ാം വയസ്സിൽ പൂർണ ലിംഗമാറ്റ ശസ്ത്രക്രിയ കൂടി നടക്കുന്നതു വരെ കാത്തിരിക്കുകയാണ് ജാസ്. പുരുഷ ലിംഗമുണ്ട് എന്നതാണ് ഒരു ദ്വിലിംഗ ജീവിതത്തിലെ ഏറ്റവും കടുത്ത വസ്തുതയെന്ന് ജാസ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP