Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണിന് മുകളിലേക്ക് തലയില്ല; എന്നിട്ടും ജാക്‌സൻ ആരോഗ്യവാനായി ഒന്നാം ജന്മദിനം ആഘോഷിച്ചു; ഒരു അപൂർവ കുഞ്ഞിന്റെ കഥ

കണ്ണിന് മുകളിലേക്ക് തലയില്ല; എന്നിട്ടും ജാക്‌സൻ ആരോഗ്യവാനായി ഒന്നാം ജന്മദിനം ആഘോഷിച്ചു; ഒരു അപൂർവ കുഞ്ഞിന്റെ കഥ

യുസുണ്ടെങ്കിൽ എന്തൊക്കെ പോരായ്മകളും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെങ്കിൽ ഈ മനോഹരഭൂമിയിൽ ജീവിച്ചിരിക്കാൻ സാധിക്കുമെന്നതിന് ഏറെ ഉദാഹരണങ്ങളുണ്ടായിട്ടുണ്ട്. ഹൃദയത്തിനും മറ്റ് നിർണായക അവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ ഉണ്ടായിട്ട് പോലും പലരും ഉചിതമായ ശസ്ത്രക്രിയയിലൂടെയും മറ്റും ജീവിത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. ചിലരാകട്ടെ ഗുരുതരമായ അപകടങ്ങളിൽ പെട്ട് മരണത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ജീവിതത്തിലേക്ക് തിരിച്ച് തുഴഞ്ഞ് വന്നിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ ഏററവും അത്ഭുതം വിരിയിക്കുന്ന കഥയാണ് ജാക്‌സൻ എമ്മെറ്റ് ബ്യൂൽ എന്ന യുഎസിലെ ഒരു വയസുകാരന്റേത്. കണ്ണിന് മുകളിലേക്ക് തലയില്ലാതെയായിരുന്നു ജാക്‌സൻ ഒരു വർഷം മുമ്പ് പിറന്ന് വീണത്. എന്നിട്ടും ആരോഗ്യവാനായി ഒന്നാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണീ കുഞ്ഞ്. ആ അപൂർവ കുഞ്ഞിന്റെ കഥയാണിവിടെ പറയാൻ പോകുന്നത്.

പിറന്ന് വീണപ്പോൾ ഈ കുഞ്ഞ് ജീവിക്കുമെന്ന് തന്നെ ആരും കരുതിയിരുന്നില്ല. ഇത്തരം അവസ്ഥയിലുള്ള കുട്ടികൾ ഗർഭാവസ്ഥയിൽ തന്നെ മരിക്കാറാണ് പതിവെന്ന് പ്രമുഖ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.ബ്രാൻഡനും ബ്രിട്ടനി ബ്യൂലുമാണ് ഈ കുഞ്ഞിന്റെ അച്ഛനമ്മമാർ. കുട്ടിയുടെ മസ്തിഷ്‌കത്തിന് കാര്യമായ രൂപവൈകൃതമുണ്ടെന്നാണ് ഡോക്ടർമാർ ഇവരോട് പറഞ്ഞിരുന്നത്. ജാക്‌സന്റെ അപൂർവ കഥയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രചാരണമാണുണ്ടായിരിക്കുന്നത്. ഇവിടെ അവൻ ജാക്‌സ് സ്‌ട്രോംഗ് എന്നാണറിയപ്പെടുന്നത്. ജാക്‌സന്റെ പ്രചോദനാത്മകമായ കഥ യുഎസുകാർക്ക് ആവേശമാവുകയാണെന്നാണ് റിപ്പോർട്ട്. ജാക്‌സന്റെ ഫേസ്‌ബുക്ക് പേജ് ഇതുവരെയായി 90,000 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 18,000 പേർ കുഞ്ഞിന്റ കഥ ഷെയർ ചെയ്തിട്ടുമുണ്ട്. കുട്ടിയുടെ സ്ഥിതി എത്ര മാത്രം ഗുരുതരമാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് ഇനിയും സാധിച്ചിട്ടില്ല.

ഗർഭം 17 ആഴ്ചയിലെത്തിയപ്പോൾ തങ്ങൾ നടത്തിയ അൾട്രാസൗണ്ടിലൂടെ കുട്ടി ആൺകുട്ടിയാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നുവെന്ന് ബ്രാൻഡൻ പറയുന്നു. അപ്പോൾ തന്നെ ഡോക്ടർമാർ കുഞ്ഞിനുള്ള വൈകല്യത്തെക്കുറിച്ച് സൂചനകൾ നൽകിയതായും ബ്രാൻഡൻ ഓർക്കുന്നു. തുടർന്ന് ബ്രിട്ടനിയെ വിശ്രമിക്കാനായി വീട്ടിലേക്കയ്ക്കുകയും ചെയ്തു. കുഞ്ഞിനുണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ ഡോക്ടർമാർ അവരെ ബോധ്യപ്പെടുത്തുകയും അബോർഷന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ദമ്പതിമാർ അതിന് തയ്യാറാവാതിരിക്കുകയായിരുന്നു. വളരെ ആലോചിച്ച ശേഷമാണ് തങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് ബ്രാൻഡൻ പറയുന്നത്. കുഞ്ഞിനെ ജനിക്കാൻ അനുവദിക്കാനും അതിജീവിക്കാനായി പോരാടാൻ അവസരം നൽകാനും അവസാനം തീരുമാനിക്കുകയായിരുന്നുവെന്നാണ് ബ്രാൻഡൻ വെളിപ്പെടുത്തിയിരിക്കുന്നത്.

കുഞ്ഞിന് വൈകല്യമുണ്ടെന്നറിഞ്ഞപ്പോൾ തകർന്നുപോയെന്നാണ് 27 കാരിയായ ബ്രിട്ടനി പറയുന്നത്. കുഞ്ഞിനെ ജനിക്കാൻ അനുവദിക്കുന്നതിലൂടെ മാത്രമെ എന്തെങ്കിലും സാധ്യതകൾ ഉണ്ടാവൂ എന്നുള്ളതിനാൽ തങ്ങൾ ആ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. ഗർഭിണിയായിരിക്കുമ്പോൾ സാധാരണ സ്ത്രീകൾ വളരെ സന്തോഷത്തിലായിരിക്കുമെന്നും എന്നാൽ കുഞ്ഞിനെക്കുറിച്ചുള്ള ഈ വിവരം അറിഞ്ഞത് മുതൽ താൻ ദുഃഖത്തിലായിരുന്നുവെന്നും ബ്രിട്ടനി ഓർക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27നാണ് ജാക്‌സനെ സിസേറിയനിലൂടെ പുറത്തെടുത്തത്. എല്ലാവരെയും അതിശയിപ്പിച്ച് ഈ കൊച്ചുമിടുക്കൻ ഗർഭാവസ്ഥയിൽ നിന്ന് അതിജീവിച്ച് പുറത്ത് വരുകയായിരുന്നു. ഫ്‌ലോറിഡയിലെ വിന്നി പാമർ ഹോസ്പിറ്റലിൽ നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ നിരവധി ട്യൂബുകൾ ഇട്ടായിരുന്നു ആദ്യത്തെ മൂന്നാഴ്ച കുഞ്ഞിനെ കിടത്തിയിരുന്നത്. ബ്രെയിൻ സർജന്മാർ കുട്ടിയുടെ അവസ്ഥ കണ്ടെത്താൻ കഠിനമായി ശ്രമിക്കുകയും ചെയ്തു. അത് വളരെ വൈകാരികമായ മുഹുർത്തമായിരുന്നുവെന്നാണ് ബ്രാൻഡർ ഓർക്കുന്നത്. കുട്ടി നടക്കുയില്ലെന്നും സംസാരിക്കുകയില്ലെന്നും വിശപ്പുണ്ടായാൽ അതറിയാനുള്ള കഴിവ് പോലുമുണ്ടാകില്ലെന്നും കേൾവിശക്തിയുണ്ടാവില്ലന്നെും ഡോക്ടർമാർ അപ്പോൾ തന്നോട് ഇടയ്ക്കിടെ വെളിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഈ പിതാവ് ഓർക്കുന്നു. തുടർന്ന് രണ്ടുമാസത്തെ പലവിധ ട്രീറ്റ് മെന്റുകൾക്ക് ശേഷം കുട്ടിയെ യുഎസിലെ ഒരു പ്രമുക ചിൽഡ്രൻസ് ഹോസ്പിറ്റലായ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

തങ്ങളുടെ പൊന്നുമകൻ ഏത് നിമിഷവും ഇല്ലാതാകുമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണീ മാതാപിതാക്കൾ ഇന്ന് ജീവിക്കുന്നത്. ഓരോ ദിവസവും അവന്റെ അവസാന ദിവസമാണെന്ന തിരിച്ചറിവിലാണ് താൻ ജീവിക്കുന്നതെന്നാണ് ബ്രിട്ടനി പറയുന്നത്.കുട്ടിയുടെ ചികിത്സാസഹായത്തിനായി ബ്രാൻഡന്റെ സഹപ്രവർത്തകർ ഗോ ഫണ്ട്മി പേജ് സോഷ്യൽ മീഡിയിൽ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. 1181 ആളുകളിലൂടെ 55,000 ഡോളർ ഇതിലൂടെ കളക്റ്റ് ചെയ്തിട്ടുണ്ട്. ദിവസംതോറും സംഭാവനകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP