Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ജീവനക്കാരുടെ ഓഫ് ദിനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്; സിക്ക് ലീവിൽ വമ്പൻ കുറവ് വന്നതോടൊപ്പം ഉൽപാദനക്ഷമതയും ഇരട്ടിച്ചു; നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയുമാകുന്ന ദിനങ്ങൾ ഇവിടെയും എത്തുമോ?

ജീവനക്കാരുടെ ഓഫ് ദിനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്; സിക്ക് ലീവിൽ വമ്പൻ കുറവ് വന്നതോടൊപ്പം ഉൽപാദനക്ഷമതയും ഇരട്ടിച്ചു; നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയുമാകുന്ന ദിനങ്ങൾ ഇവിടെയും എത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ജീവനക്കാരുടെ ഓഫ് ദിനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്. ജോലി സമ്മർദങ്ങൾ കുറയ്ക്കാനും ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുമാണ് മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു പുത്തൻ പദ്ധതിയുമായി എത്തിയിരിക്കുന്നത്. വർക്ക് ലൈഫ് ചോയ്‌സ് ചലഞ്ച് സമ്മർ 2019 എന്ന പേരിൽ ഒരു വർക്കിങ് റിഫോം പ്രോജക്റ്റ് ഒരു മാസത്തേക്ക് കമ്പനി നടത്തി. ഇത് പ്രകാരം എല്ലാ വെള്ളിയാഴ്ചയും 2300 ജീവനക്കാർക്ക് അവധി നൽകി. എന്നാൽ പദ്ധതി നടപ്പിലാക്കിയതോടെ 39.9 ശതമാനമാണ് കമ്പനിയുടെ ഉൽപാദനക്ഷമതയിൽ വർദ്ധനവുണ്ടായത്. കൂടാതെ പതിവിൽ നിന്ന് വിപരീതമായി 25.4 ശതമാനം കുറവ് ജീവനക്കാർ അവധി എടുക്കുന്നതിലും കാണാൻ സാധിച്ചു. 23.1 ശതമാനം വൈദ്യുതി ഉപഭോഗത്തിലും കുറവ് വന്നു.

മീറ്റിങ്ങുകൾ വെട്ടിച്ചുരുക്കിയതും പ്രയോജനമായി മാറി. ഒരാഴ്ചയിലെ എല്ലാ ജോലികളും പൂർത്തിയാക്കാൻ വേണ്ടി മീറ്റിങ്ങുകളുടെ എണ്ണം കുറച്ചു. വ്യക്തിപരമായി ഓരോരുത്തരെ വിളിച്ച് സംസാരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി വിർച്വൽ മീറ്റിങ്ങുകളിലേക്ക് അവ മാറ്റിയതോടെ സമയം ലാഭിക്കാനും സാധിച്ചു. പരീക്ഷണ പദ്ധതിയുടെ അവസാനം 92 ശതമാനം ജീവനക്കാർക്കും ഇത് ഇഷ്ടമായെന്ന് പറഞ്ഞു. എന്നാൽ ഇത് തുടർച്ചയായി നടപ്പാക്കില്ല. ഇനി അടുത്ത വേനൽക്കാലത്ത് വീണ്ടും നടപ്പിലാക്കാനാണ് ഉദ്ദേശ്യം. എന്നാൽ മൈക്രോസോഫ്റ്റ് മറ്റ് കമ്പനികളെ പോലെ അല്ലെന്നും മറ്റ് സ്ഥലങ്ങളിൽ ഇത് പ്രാവർത്തികമാകുമോ എന്ന് ഉറപ്പ് പറയാൻ സാധിക്കില്ലെന്നും മറ്റുള്ളവർ വാദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP