Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൂപ്പു ജോലി ചെയ്യുന്ന തൊഴിലാളിക്ക് വിവാഹ വാർഷിക സമ്മാനമായി വിദ്യാർത്ഥികൾ സമ്മാനിച്ചത് ഒരാഴ്‌ച്ചത്തെ ജമൈക്കൻ ടൂർ; 1500 പൗണ്ട് വീതം സമാഹരിച്ച് വ്യത്യസ്ഥമായ വിവാഹ വാർഷിക സമ്മാനം നൽകിയത് ബ്രിസ്റ്റോൾ സർവകലാശാലയിലെ വിദ്യാർത്ഥികൾ; 23ാം വിവാഹ വാർഷികം തന്ന ഭാഗ്യ സമ്മാനത്തിൽ സന്തോഷത്തോടെ ഹെർമ്മൻ ഗോർഡനും ഭാര്യ ഡെനിസിനും

തൂപ്പു ജോലി ചെയ്യുന്ന തൊഴിലാളിക്ക് വിവാഹ വാർഷിക സമ്മാനമായി വിദ്യാർത്ഥികൾ സമ്മാനിച്ചത് ഒരാഴ്‌ച്ചത്തെ ജമൈക്കൻ ടൂർ; 1500 പൗണ്ട് വീതം സമാഹരിച്ച് വ്യത്യസ്ഥമായ വിവാഹ വാർഷിക സമ്മാനം നൽകിയത് ബ്രിസ്റ്റോൾ സർവകലാശാലയിലെ വിദ്യാർത്ഥികൾ; 23ാം വിവാഹ വാർഷികം തന്ന ഭാഗ്യ സമ്മാനത്തിൽ സന്തോഷത്തോടെ ഹെർമ്മൻ ഗോർഡനും ഭാര്യ ഡെനിസിനും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തൂപ്പു ജോലിക്കാരനായ ആൾ വിവാഹ വാർഷികം ആഘോഷിച്ചത് ജമൈക്കൻ ടൂറിൽ. സംഗതി ലോട്ടറിയടിച്ചിട്ടാകാമെന്ന് കേൾക്കുന്നവർ പെട്ടന്ന് വിചാരിക്കും. എന്നാൽ സംഗതി അങ്ങനെയല്ല. ബ്രിസ്റ്റോൾ സർവകലാശാലയിലെ ജോലിക്കാരനാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. വിദ്യാർത്ഥികൾ ചേർന്ന് 1500 പൗണ്ട് സമാഹരിച്ചാണ് സർവകലാശാല ജീവനക്കാരനായ ഹെർമ്മൻ ഗോർഡനും ഭാര്യ ഡെനിസിനും ജമൈക്കൻ ടൂറിന് അവസരം ഒരുക്കിയത്. സർവകലാശാലയിലെ 230 വിദ്യർത്ഥികളാണ് ഇതിനായി സംഭാവന നൽകിയത്.

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയുടെ വ്യക്തിത്വം മറച്ചുവച്ച് പോസ്റ്റുകൾ ഇടാൻ കഴിയുന്ന പേജിൽ 'ഹെർമ്മൻ ഏറ്റവും രസികനായ ആളാണെന്ന' കമന്റിനെത്തുടർന്നാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഹാദി അൽ സിബൈദി എന്ന മെഡിക്കൽ വിദ്യാർത്ഥി തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിന് വിവാഹ വാർഷികം ആഘോഷിക്കാനായി പണപ്പിരിവ് നടത്തിത്തുടങ്ങി. ഒരാഴ്ചക്കകം യാത്രയ്ക്കാവശ്യമായ പണം കണ്ടെത്താൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.

ജമൈക്കയിലെ ആഡംബര റിസോർട്ടിലാണ് അദ്ദേഹവും ഭാര്യം താമസിക്കുന്നത്. അവരുടെ 23-ാം വിവാഹ വാർഷികവും ഇവിടെ വച്ച് ആഘോഷിച്ചു. കിങ്സ്റ്റണിലുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ പോകുമെന്നും അദ്ദേഹം അറിയിച്ചു. 2,600 ലൈക്കാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. താൻ ഇപ്പോൾ ഒരു ധനവാനായിരിക്കുന്നു. ഈ അനുഭവം സമ്മാനിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP