Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

23 വർഷത്തെ അടുപ്പവും സൗഹൃദവും കൂടുതൽ ദൃഢമാകുന്നു; ജേക്കബ് തോമസ് ആർഎസ്എസ് വേദിയിൽ എത്തുന്നു; ഐടി മിലൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷകനാകുമ്പോൾ മുൻ വിജിലൻസ് ഡയറക്ടർ അദ്ധ്യക്ഷനാവും

23 വർഷത്തെ അടുപ്പവും സൗഹൃദവും കൂടുതൽ ദൃഢമാകുന്നു; ജേക്കബ് തോമസ് ആർഎസ്എസ് വേദിയിൽ എത്തുന്നു; ഐടി മിലൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷകനാകുമ്പോൾ മുൻ വിജിലൻസ് ഡയറക്ടർ അദ്ധ്യക്ഷനാവും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ആർഎസ്എസുമായി തനിക്ക് 23 വർഷത്തെ അടുപ്പമുണ്ടെന്ന് തുറന്നുപരഞ്ഞ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർഎസ്എസിന്റെ വേദിയിൽ അദ്ധ്യക്ഷനാകുന്നു. കൊച്ചി കാക്കനാടുവെച്ച് നടക്കുന്ന ശ്രീ ഗുരുപൂജ ഗുരു ദക്ഷിണ മഹോത്സവ ചടങ്ങിലാണ് ജേക്കബ് തോമസ് ഐ.പി.എസ് പങ്കെടുക്കുന്നത്.ജൂലൈ 18ന് വൈകിട്ട് മാവേലിപുരത്തെ എം.ആർ.എ ഹാളിലാണ് പരിപാടി നടക്കുന്നത്.

ആർ.എസ്.എസ് ഐ.ടി മിലാനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആർ.എസ്.എസ് സംസ്ഥാന വിദ്യാർത്ഥി കോർഡിനേറ്റർ വൽസൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ജേക്കബ് തോമസ് അധ്യക്ഷനാവും.ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.എസുകാരുടെ സംഘടനയാണ് ആർ.എസ്.എസ് ഐ.ടി മിലാൻ.

ലോകത്തെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ്. 1996 ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് താൻ ആർഎസ്എസുമായി സഹകരിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ സഹകരണം തുടരുന്നു. ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ആർഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും, താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്ന് ജേക്കബ് തോമസ് പറയുന്നു.കസേര മോഹമുണ്ടായിരുന്നുവെങ്കിൽ താൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്തുനിൽക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ തനിക്ക് അറിയാം. എന്നാൽ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ഡൽഹിയിലെത്തി അദ്ദേഹം ബിജെപി ദേശീയ സഹ സംഘടന സെക്രട്ടറി ബിഎൽ സന്തോഷുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ഇതോടെ മറ്റുപലരെയും പോലെ ജേക്കബ് തോമസും ബിജെപിയിൽ ചേരുകയാണെന്ന വാർത്തകൾ വന്നു. കേരളത്തിൽ നിന്നുള്ള ഒരു മുതിർന്ന ആർഎസ്എസ് നേതാവും ജേക്കബ് തോമസിനോടൊപ്പം ചർച്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ ബിജെപിയിൽ ചേരാൻ ജേക്കബ് തോമസ് താത്പര്യം പ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. എന്നാൽ, ജേക്കബ് തോമസ് ഉടൻ ബിജെപിയിൽ ഔദ്യോഗികമായി ചേർന്നേക്കില്ല. ഇതിനായി അൽപം കാത്തിരിക്കാനാണ് ബിജെപി ദേശീയ നേതാക്കളുടെ നിർദ്ദേശം. അനുകൂലസമയം വരുമ്പോൾ പാർട്ടിയിൽ അംഗത്വമെടുക്കാൻ അവസരം നൽകാമെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP