Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ ഭീഷണിയെ നേരിടാൻ അമേരിക്കയ്ക്ക് ചൈനയിൽ നിന്നൊരു സഹായഹസ്തം; ട്രംപിനേക്കാളും ഉപകാരപ്പെട്ടത് യു.എസ് ജനതയ്ക്ക ഈ ചൈനീസ് വ്യാപാരി; അലിബാബ സഹസ്ഥാപകനായ ജാക് മാ നൽകിയത് കപ്പൽ നിറയെ മാസ്‌കും പരിശോധനാകിറ്റും; അമേരിക്കയിലെ സുഹൃത്തുക്കൾക്ക് നല്ലത് വരട്ടേയെന്ന കുറിപ്പും; ഏറ്റെടുത്ത് യു.എസ് ജനങ്ങൾ  

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൻ: കൊറോണ ഭീഷണിയെ നേരിടാൻ അമേരിക്കയ്ക്ക് ചൈനയിൽ നിന്നൊരു സഹായഹസ്തം. ഏഷ്യയിലെ ഏറ്റവും സമ്പന്നനും ആലിബാബ സഹസ്ഥാപകനുമായ ജാക് മാ ആണ് യുഎസിലേക്കു മാസ്‌കുകളും കൊറോണ വൈറസ് പരിശോധനാ കിറ്റുകളും അയച്ചത്. യുഎസിലേക്കുള്ള ആദ്യ കപ്പൽ ഷാങ്ഹായിൽനിന്നു പുറപ്പെട്ടു എന്നു ചിത്രം സഹിതം ജാക് മാ ട്വീറ്റ് ചെയ്തതു സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. വെള്ളിയാഴ്ച ട്വിറ്ററിൽ അക്കൗണ്ട് തുറന്ന ജാക്കിന്റെ ആകെയുള്ള രണ്ടു ട്വീറ്റും കോവിഡ് സഹായത്തെക്കുറിച്ചാണ്.

അമേരിക്കയിലെ സുഹൃത്തുക്കൾക്കെല്ലാം നല്ലതുവരട്ടെ എന്നാശംസിച്ചായിരുന്നു ജാക് മായുടെ ട്വീറ്റ്. നിരവധി അമേരിക്കക്കാരാണു ജാക്കിനു നന്ദി അറിയിച്ച് മറുപടിയിട്ടത്. യുഎസിലെ കോടീശ്വരന്മാരെ കുറ്റപ്പെടുത്തിയായിരുന്നു ഒരാളുടെ മറുപടി. 'അടിയന്തരഘട്ടത്തിൽ വേണ്ടത് എന്താണോ അതാണ് ഒരു ചൈനീസ് കോടീശ്വരൻ സംഭാവന ചെയ്തത്. നമ്മുടെ കോടീശ്വരന്മാർ എന്താണ് ചെയ്തത്?' അയാൾ ചോദിച്ചു. ഈ സഹായം മറക്കില്ലെന്നും നന്ദിയുണ്ടെന്നും മറ്റൊരാൾ കുറിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP