Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ മഴയെ തുടർന്ന് ഉരുൾപൊട്ടൽ; എട്ടു പേർ മരിച്ചു; നവജാതശിശുവടക്കം നിരവധി പേരെ കാണാതായി റിപ്പോർട്ടുകൾ

ഇറ്റലിയിൽ മഴയെ തുടർന്ന് ഉരുൾപൊട്ടൽ; എട്ടു പേർ മരിച്ചു; നവജാതശിശുവടക്കം നിരവധി പേരെ കാണാതായി റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

റോം:ഇറ്റലിയിൽ ശക്തമായ മഴയെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ എട്ടു മരണം.ഇറ്റലിയിലെ ഹോളിഡെ ദ്വീപായ ഇഷിയയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.അപകടത്തെ തുടർന്ന് നിരവധിപേരെ കാണാതായതായാണ് റിപ്പോർട്ട്.പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.ഉരുൾ പൊട്ടലിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് വിവരം.കെട്ടിടങ്ങൾക്കിടയിൽ പെട്ട് കൂടുതൽ പേരുടെ ജീവൻ നഷ്ടമായിട്ടുണ്ടോയെന്നും രക്ഷാപ്രവർത്തകർ പരിശോധിച്ച് വരികയാണ്.

'ഇഷിയയിലുണ്ടായ ഉരുൾപൊട്ടലിൽ എട്ടുപേർ മരിച്ചു. പ്രദേശത്ത് കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്.' -അഗ്‌നിരക്ഷാ സേന അറിയിച്ചു.ഉരുൾപൊട്ടലിൽ 13 പേരെ കാണാതായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.നവജാതശിശുവടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായാണ് വിവരം. പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP