Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ​ഗുമായി ബോറിനി മിലാനെസി; 53 കോടി രൂപ വില വരുന്ന ബാ​ഗിന്റെ പ്രത്യേകതകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ​ഗുമായി ബോറിനി മിലാനെസി; 53 കോടി രൂപ വില വരുന്ന ബാ​ഗിന്റെ പ്രത്യേകതകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വിലകൂടിയ ബാ​ഗുമായി ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാൻ‍ഡായ ബോറിനി മിലാനെസി. 53 കോടി രൂപയാണ് ഈ ബാ​ഗിന്റെ വില. വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നക്കല്ലുകളാൽ അലംകൃതമാണ് ഈ ബാ​ഗ്. 1000 ത്തോളം മണിക്കൂറുകളെടുത്താണ് ബാ​ഗിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബൊലോഗ്ന ആസ്ഥാനമായുള്ള ബൊറിനി മിലാനേസി സമ്പന്നമായ മൂന്ന് പർവ മെ​ഗാ ബാഗുകൾ മാത്രമാണ് നിർമ്മിക്കുന്നത്.

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോ​ഗിച്ചാണ് ബാ​ഗ് നിർമ്മിച്ചിരിക്കുനന്ത്. ബാ​ഗിന്റെ മോടി കൂട്ടാനായി വൈറ്റ് ​ഗോൾഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും ഡിസൈൻ ചെയ്തിരിക്കുന്ന് കാണാം. അവയിൽ നാല് ചിത്രശലഭങ്ങളിൽ വജ്രക്കല്ലുകളും മൂന്നെണ്ണത്തിൽ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാ​ഗിലുള്ളത്. കൃത്രിമ നിർമ്മിത വസ്തുക്കൾക്ക് പകരം മൃ​ഗത്തോൽ, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാ​ഗിന്റെ ഉൾഭാ​ഗം നിർമ്മിച്ചിരിക്കുന്നത്. വാങ്ങുന്നയാൾക്ക് പ്രത്യേക പരി​ഗണനയും ലഭിക്കും. ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാ​ഗ് ലഭിക്കുക.

ഇനി നീലനിറത്തിൽ സുന്ദരമാർന്ന ഈ ബാ​ഗിനു പിന്നിൽ മറ്റൊരു ആശയം കൂടിയുണ്ട്. കടൽക്കാഴ്‌ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാ​ഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. നീലക്കല്ലുകൾ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈർമല്യത്തെയും സൂചിപ്പിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP