Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇസ്രയേലിൽ എംബസി തുറന്ന് യു.എ.ഇ ; നടപടി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

ഇസ്രയേലിൽ എംബസി തുറന്ന് യു.എ.ഇ ; നടപടി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി : യുഎഇ ഇസ്രയേൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ യു.എ.ഇ എംബസി തുറന്നു.ഇസ്രയേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗ്, യു.എ.ഇ ഭക്ഷ്യ,ജലസുരക്ഷാ മന്ത്രി മറഖിയം അൽ മുഹൈരി, യു.എ.ഇയുടെ സ്ഥാനപതി മുഹമ്മദ് അൽ ഖാജ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ എംബസിക്ക് പുറത്ത് യു.എ.ഇ സ്ഥാനപതി മുഹമ്മദ് അൽ ഖാജ രാജ്യ പതാക ഉയർത്തി. കഴിഞ്ഞ മാസം ഇസ്രയേലി വിദേശകാര്യമന്ത്രി യെയ്‌ർ ലാപീദിന്റെ യു.എ.ഇ സന്ദർശ വേളയിൽ രാജ്യത്ത് ഇസ്രയേലിന്റെ കാര്യാലയംതുറന്നിരുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മധ്യപൂർവദേശത്ത് സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ചും മുഹമ്മദ് അൽ ഖാജ, ഇസാഖ് ഹെർസോഗ് എന്നിവർ പ്രസംഗിച്ചു.

അമേരിക്കയുടെ മധ്യസ്ഥതയിൽ എബ്രഹാം അക്കോർഡ്‌സ് സമാധാന കരാറിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചത്.ഇരു രാജ്യങ്ങളും തങ്ങളുടെ ആദ്യത്തെ കരാർ, കാർഷിക മേഖലയിലെ സഹകരണം സംബന്ധിച്ച് ഒപ്പു വച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP