Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വരുന്നത് സ്വവർ​ഗ രതിക്കാർക്കെന്ന് പരിഹസിച്ചത് ഇസ്രയേൽ ആരോ​ഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ; പിന്നാലെ കോവിഡ് 19 സ്ഥിരീകരിച്ചത് മന്ത്രിക്കും ഭാര്യക്കും; മഹാമാരിയെ നിസാരമായി കണ്ടതിനെതിരെ വ്യാപക വിമർശനം

കൊറോണ വരുന്നത് സ്വവർ​ഗ രതിക്കാർക്കെന്ന് പരിഹസിച്ചത് ഇസ്രയേൽ ആരോ​ഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മാൻ; പിന്നാലെ കോവിഡ് 19 സ്ഥിരീകരിച്ചത് മന്ത്രിക്കും ഭാര്യക്കും; മഹാമാരിയെ നിസാരമായി കണ്ടതിനെതിരെ വ്യാപക വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ജറുസലേം: സ്വവർഗ രതിയിൽ ഏർപ്പെടുന്നവർക്ക് ദൈവം നൽകുന്ന ശിക്ഷയാണ് കൊവിഡ് 19 എന്ന വിവാദ പ്രസ്താവന നടത്തിയ ഇസ്രയേൽ ആരോ​ഗ്യമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചതോടെ വിമർശനങ്ങൾ ഏറുന്നു. ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവർ ക്വാറൻറൈനിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണകൂടം മാരക വൈറസിനെ ​ഗൗരവമായി കണ്ടില്ലെന്നും വൈറസ് ബാധിതരാകുന്നവരെ പരിഹസിക്കാനാണ് ശ്രമിച്ചതെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സാമൂഹിക അകലം പാലിക്കണം എന്ന പ്രാഥമിക മുൻകരുതൽ പോലും ഭരണകൂടം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇസ്രയേൽ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സമാൻ ഒരുമാസം മുൻപാണ് കൊറോണ വൈറസ് സ്വവർഗരതിയിൽ ഏർപ്പെടുന്നവർക്കുള്ള ദൈവ ശിക്ഷയാണെന്ന് പറഞ്ഞത്. യാക്കോവ് ലിറ്റ്സ്മെന്റെ ഭാര്യക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ലിറ്റ്സ്മെൻ പാലിച്ചില്ലെന്നും ഇതുമൂലം മന്ത്രി സഭയിലെ നിരവധി പേർ നിരീക്ഷണത്തിലാവുന്ന സ്ഥിതിയാണെന്നും ദി ടൈസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.

രോഗം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് വരെ ലിറ്റ്സ്മെൻ പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ലിറ്റ്സ്മെൻ മറ്റ് ചില മത മേലധ്യക്ഷന്മാർ എന്നിവർ കൊവിഡ് 19 വ്യാപനത്തിനിടെ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നു. ഇസ്രയേലിലെ യാഥാസ്ഥിതിക വിഭാഗങ്ങൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതിരിക്കാൻ ലിറ്റ്സ്മെന്റെ നിലപാട് കാരണമായെന്നാണ് വിലയിരുത്തൽ.

71കാരനായ യാക്കോവ് ലിറ്റ്സ്മെൻ ഐസൊലേഷനിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ലിറ്റ്സ്മെൻ, ഭാര്യ എന്നിവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. 6000ത്തോളം പേർക്കാണ് ഇസ്രയേലിൽ ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 25 പേർ കൊവിഡ് 19 മൂലം മരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP