Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രപരമായ നയതന്ത്ര നീക്കവുമായി ഇസ്രയേൽ; ഇസ്രയേൽ പൗരന്മാർക്ക് ഇനിമുതൽ ഉപാധികളോടെ സൗദി അറേബ്യ സന്ദർശിക്കാം; പുതിയ നീക്കത്തിന് പിന്നിൽ പൊതു ശത്രുവായ ഇറാനെതിരെയുള്ള നീക്കത്തിന് പൊതു ധാരണയുണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമം

ചരിത്രപരമായ നയതന്ത്ര നീക്കവുമായി ഇസ്രയേൽ; ഇസ്രയേൽ പൗരന്മാർക്ക് ഇനിമുതൽ ഉപാധികളോടെ സൗദി അറേബ്യ സന്ദർശിക്കാം; പുതിയ നീക്കത്തിന് പിന്നിൽ പൊതു ശത്രുവായ ഇറാനെതിരെയുള്ള നീക്കത്തിന് പൊതു ധാരണയുണ്ടാക്കാനുള്ള അമേരിക്കയുടെ ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

യെരുശലേം: പൊതു ശത്രുവായ ഇറാനെതിരായി യോജിച്ച് നീങ്ങാൻ ഇസ്രയേലിനും സൗദി അറേബ്യക്കുമിടയിൽ അമേരിക്ക നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നു. ചരിത്രത്തിലാദ്യമായി ഇസ്രയേൽ പൗരന്മാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ അനുമതി. ഇസ്രയേൽ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. അതേസമയം തന്നെ ഇറാനുമായി ശത്രുതയിലുള്ള ഇരുരാജ്യങ്ങൾക്കുമിടയിൽ പൊതു ധാരണയുണ്ടാക്കാൻ അമേരിക്കയുടെ ഇടപെടലാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ചില വ്യവസ്ഥകളോടെയാണ് ഇസ്രയേൽ ഭരണകൂടം സൗദി സന്ദർശനത്തിന് പൗരന്മാർക്ക് അനുമതി നൽകിയിരിക്കുന്നത്. രണ്ട് സാഹചര്യങ്ങളിൽ മാത്രമാണ് സൗദി അറേബ്യ സന്ദർശിക്കാൻ അനുമതിയുള്ളൂ. ഹജ്ജ്-ഉംറ കർമ്മം നിർവഹിക്കുന്നതിനോ അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഒമ്പത് ദിവസം വരെയോ സൗദിയിൽ സന്ദർശനം നടത്താം.

മധ്യേഷ്യയിൽ യുഎസ് സമാധാന പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഇസ്രയേലിന്റെ തീരുമാനം വന്നത് എന്നത് ശ്രദ്ധേയമാണ്. യുഎസിന്റെ പദ്ധതിക്ക് സൗദിയുടെ പിന്തുണ തേടിയേക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഇസ്രയേലിലെ ഫലസ്തീൻ പ്രദേശത്തെ മുസ്ലീങ്ങൾക്ക് നേരത്തെ സൗദി അധികൃതരുടെ പ്രത്യേക ക്ഷണത്തോടെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഇതിന് ഇസ്രയേൽ ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP