Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഖ്യ സേനയ്ക്ക് വീണ്ടും ജാഗ്രത; ഇടവേളയ്ക്ക് ശേഷം യുദ്ധത്തിന് കോപ്പ്കൂട്ടാനൊരുങ്ങി ഐ.എസ്‌ഐ.എസ്; ജിഹാദിന് ആഹ്വാനം ചെയ്ത് അബുബക്കർ ബാഗ്ദാദിയുടെ ശബ്ദ സന്ദേശവും; തങ്ങളുടെ മതവും ശത്രുക്കൾക്കെതിരെ ജിഹാദും സ്രഷ്ടാവിനോടുള്ള വാഗ്ദാനമെന്നും ബാഗ്ദാദി

സഖ്യ സേനയ്ക്ക് വീണ്ടും ജാഗ്രത; ഇടവേളയ്ക്ക് ശേഷം യുദ്ധത്തിന് കോപ്പ്കൂട്ടാനൊരുങ്ങി ഐ.എസ്‌ഐ.എസ്; ജിഹാദിന് ആഹ്വാനം ചെയ്ത് അബുബക്കർ ബാഗ്ദാദിയുടെ ശബ്ദ സന്ദേശവും; തങ്ങളുടെ മതവും ശത്രുക്കൾക്കെതിരെ ജിഹാദും സ്രഷ്ടാവിനോടുള്ള വാഗ്ദാനമെന്നും ബാഗ്ദാദി

മറുനാടൻ ഡെസ്‌ക്‌

ബെയ്റൂട്ട്: വീണ്ടും യുദ്ധത്തിന് കോപ്പ് കൂട്ടി ഐ.എസ്‌ഐ.എസ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജിഹാദിന് ഒരുങ്ങാൻ ആഹ്വാനവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് തലവൻ അബുബക്കർ അൽ ബാഗ്ദാദി ശബ്ദ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എസ് ശക്തി കേന്ദ്രമായ ഇറാക്കിലും, സിറിയിലുമെല്ലാം സഖ്യസേന നടത്തിയ ആക്രമണങ്ങളിലൂടെ ഐ.എസ്.,അൽ ഖ്വയ്ദ അടക്കമുള്ള തീവ്രവാദി സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ഒരു പരിധി വരെ തടയിടാൻ കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നാലെയാണ് ഐ.എസ്‌ഐ.എസ് സ്വാധീനം വീണ്ടെടുക്കാൻ ബാഗ്ദാദിയുടെ ആഹ്വാനം

സമൂഹമാധ്യമമായ ടെലിഗ്രാമിലൂടെയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ഈ വർഷം പുറത്തിറങ്ങുന്ന ആദ്യ ശബ്ദസന്ദേശമാണിത്. എന്നാൽ, ഇത് ബാഗ്ദാദിയുടെ ശബ്ദം തന്നെയാണെന്ന് സാങ്കേതികമായി തെളിയിച്ചിട്ടില്ല. എന്നാണ് ഈ ശബ്ദം റെക്കോഡ് ചെയ്തതെന്നും വ്യക്തമല്ല. സിറിയക്ക് ധനസഹായം നൽകാൻ സൗദി അറേബ്യയുടെ തീരുമാനത്തെയും ഐഎസ് തലവൻ വിമർശിക്കുന്നുണ്ട്. അമേരിക്കയ്ക്കും റഷ്യയ്ക്കും ജിഹാദികൾ ശക്തമായ തിരിച്ചടി കരുതി വച്ചിട്ടുണ്ടെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.

തങ്ങളുടെ മതവും ശത്രുക്കൾക്കെതിരെ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവർ പരാജിതരും അപമാനിതരുമാണ്. എന്നാൽ, ഇവ നെഞ്ചോടു ചേർത്തുപിടിച്ചവർ, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്ക് ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകുമെന്നും ശബ്ദ സന്ദേശത്തിൽ ബാഗ്ദാദി പറയുന്നുണ്ട്. എവിടെയാണ് ഇയാളുടെ താവളമെന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP