Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ; ഐസ് പ്രഖ്യാപനത്തിന് മുമ്പേ ആഹ്‌ളാദം പ്രകടിപ്പിച്ച് ഐഎസ് അനുകൂലികൾ

മാഞ്ചസ്റ്ററിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു; 22 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണവുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ; ഐസ് പ്രഖ്യാപനത്തിന് മുമ്പേ ആഹ്‌ളാദം പ്രകടിപ്പിച്ച് ഐഎസ് അനുകൂലികൾ

കെയ്റോ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സിറ്റിയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ടെലിഗ്രാം വഴിയാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടുള്ള സന്ദേശമെത്തിയത്.

ഒരു ഐ.എസ് പോരാളിക്ക് മാഞ്ചസ്റ്ററിൽ സ്ഫോടക വസ്തു സ്ഥാപിക്കാൻ സാധിച്ചു എന്നായിരുന്നു സന്ദേശം.ആക്രമണം നടത്തിയ ആളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തിന്റെ തിരിച്ചടിയാണ് മാഞ്ചസ്റ്ററിലെ ആക്രമണമെന്നും ഐഎസ് അനുകൂല വാർത്താകേന്ദ്രങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 വയസുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ മാഞ്ചസ്റ്റർ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

അമേരിക്കൻ പോപ് ഗായിക അരിയാന ഗ്രാൻഡിന്റെ സംഗീത പരിപാടിക്കിടെ പ്രാദേശിക സമയം രാത്രി പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. സംഭവത്തിൽ 50 പേർക്ക് പരിക്കേൾക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക സ്ഥരീകരണത്തിനു മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഐ.എസ് അനുഭാവികൾ ആഹ്ലാദ പ്രകടനങ്ങളുമായി എത്തിയിരുന്നു.

സ്‌ഫോടനത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകൾക്കും പരുക്കേറ്റത്. അമേരിക്കൻ പോപ്പ് ഗായിക അരീന ഗ്രാൻഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഗീതവേദിയില ഇടനാഴിയിൽ അത്യുഗ്രൻ സ്‌ഫോടനമുണ്ടായത്. ഗായിക അരീന ഗ്രാൻഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്.

ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അരീനയിൽനിന്നും വിക്ടോറിയ ട്രെയിൻ-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് നൽകുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്റ്റേഷൻ. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവർ വീട്ടിലെത്താൻ സ്റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് ശക്തമായ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുർന്ന് സ്റ്റേഷൻ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP