Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ പട്ടാളക്കാരാ, ഞങ്ങൾ നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു; പെന്റഗൺ ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഐസിസിന്റെ കൊലവിളി; നാണക്കേടോടെ ലോക പൊലീസ്

അമേരിക്കൻ പട്ടാളക്കാരാ, ഞങ്ങൾ നിങ്ങളുടെ അടുത്തെത്തിക്കഴിഞ്ഞു; പെന്റഗൺ ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഐസിസിന്റെ കൊലവിളി; നാണക്കേടോടെ ലോക പൊലീസ്

സൈബർ സുരക്ഷയെക്കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ പ്രസംഗിച്ചുകൊണ്ടിരിക്കവെ, അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ഉപയോഗിച്ചിരുന്ന ട്വിറ്റർ അക്കൗണ്ട് ഐസിസ് ഭീകരർ ഹാക്ക് ചെയ്തു. അമേരിക്കൻ സൈന്യത്തിന് നേർക്ക് ശക്തമായ വെല്ലുവിളി നടത്തിക്കൊണ്ടാണ് ഭീകരർ സെൻട്രൽ കമാൻഡിന്റെ ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. അരമണിക്കൂറിനകം വെബ്‌സൈറ്റുകൾ പുനഃസ്ഥാപിക്കാനായെങ്കിലും, നടുക്കത്തിൽനിന്ന് പെന്റഗൺ ഇതുവരെ മുക്തരായിട്ടില്ല.

ഐസിസിന്റെ സൈബർ ജിഹാദിന്റെ ഭാഗമായാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകൾ നിലച്ചത്. അമേരിക്കൻ സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശക്തമായ താക്കീതും ഭീകരർ നൽകിയിട്ടുണ്ട്. അമേരിക്കൻ പട്ടാളക്കാരാ, പിന്നിലേക്ക് നോക്കൂ. ഞങ്ങൾ നിങ്ങളുടെ അരികിലെത്തിക്കഴിഞ്ഞു എന്നാണ് ഭീകരർ നൽകുന്ന മുന്നറിയിപ്പ്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടത്. സെൻട്രൽ കമാൻഡിന്റെ യുട്യൂബ് അക്കൗണ്ടിൽ ഐസിസിന്റെ വീഡിയോകൾ ഭീകരർ പോസ്റ്റ് ചെയ്തു. ട്വിറ്റർ പേജിന്റെ കവറായി മുഖംമൂടി ധരിച്ച ഭീകരരുടെ ചിത്രവും നൽകി. ആശങ്കപ്പെടേണ്ട തരത്തിൽ കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഹാക്ക് ചെയ്ത സംഭവത്തെ അങ്ങേയറ്റത്തെ സുരക്ഷാഭീഷണിയായാണ് കാണുന്നതെന്ന് പെന്റഗൺ വക്താവ് അറിയിച്ചു.

ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകളിൽനിന്ന് രഹസ്യസ്വഭാവമുള്ള രേഖകളൊന്നും ചോർന്നുപോയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഓൺലൈനിൽ ലഭ്യമായിരുന്ന കാര്യങ്ങൾ മാത്രമാണ് ചോർന്നിട്ടുള്ളത്. സെൻട്രൽ കമാൻഡിനാണ് ഐസിസിനെതിരെ ഇറാഖിലും സിറിയയിലും നടക്കുന്ന പോരാട്ടങ്ങളുടെ ചുമതല. അതുകൊണ്ടുതന്നെ ഗൗരവത്തോടെയാണ് ആ സൈബർ ആക്രമണത്തെ അമേരിക്ക കാണുന്നത്.

ആക്രമണം നടത്തിയത് ഐസിസ് നേരിട്ടാണോ അതോ ഉത്തര കൊറിയയിലോ മറ്റോ ഉള്ള സൈബർ ആക്രമണകാരികളാണോ എന്ന് വ്യക്തമായിട്ടില്ല. എന്നാൽ, ട്വിറ്ററിൽ ഐ ലവ് ഐസിസ് എന്ന് പോസ്റ്റ് ചെയ്തിരുന്നു. നാൽപ്പത് മിനിറ്റോളം ട്വിറ്റർ, യുട്യൂബ് അക്കൗണ്ടുകൾ നിലച്ചതായി സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 1.09-ഓടെ രണ്ട് വെബ്‌സൈറ്റുകളും പുനഃസ്ഥാപിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൈബർ പോരാളികളിൽനിന്ന് കടുത്ത വെല്ലുവിളിയാണ് അമേരിക്ക നേരിടുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രസിഡന്റിന്റെ എക്‌സിക്യുട്ടീവ് ഓഫീസ് (ഇഒപി) സംഭവത്തെ ആശങ്കയോടെയാണ് കാണുന്നത്. അമേരിക്കയുടെ സൈനിക നടപടികളാണ് ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വഴിവെക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP