Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജൻസ് പിടികൂടി; ഇറാഖി സൈന്യം പിടികൂടിയത് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത അബ്ദുൾ നാസർ ഖിർദാഷിയെ: പ്രൊഫസർ എന്ന് അറിയപ്പെടുന്ന ഖിർദാഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ ഇറാഖ്

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജൻസ് പിടികൂടി; ഇറാഖി സൈന്യം പിടികൂടിയത് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത അബ്ദുൾ നാസർ ഖിർദാഷിയെ: പ്രൊഫസർ എന്ന് അറിയപ്പെടുന്ന ഖിർദാഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ ഇറാഖ്

സ്വന്തം ലേഖകൻ

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജൻസ് പിടികൂടി. അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഐഎസിന്റെ നേതൃസ്ഥാനം ഏറ്രെടുത്ത അബ്ദുൾ നാസർ ഖിർദാഷിനെയാണ് ഇറാഖ് ഇന്റലിജൻസ് വിഭാഗം പിടികൂടിയതായി അവകാശപ്പെടുന്നത്. എന്നാൽ ഇയാളെ പിടികൂടിയത് എവിടെ നിന്നാണെന്നോ എങ്ങനെയാണെന്നോ വ്യക്തമല്ല.

പ്രൊഫസർ എന്ന് അറിയപ്പെടുന്ന ഖിർദാഷിയുടെ അറസ്റ്റ് വിവരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇറാഖ് പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഒരു ഒരു മാധ്യമ പ്രവർത്തകനാണ് ഖിർദാഷിയുടെ ഒരു ഫോട്ടോയുമായാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്ത് വിട്ടത്. അൽബാഗ്ദാദിയുടെ മരണ ശേഷം മുഹമ്മദ് അൽ മൽവാല എന്ന അബ്ദുള്ള ഖർദാഷ് ഐഎസ് തലവനാകുമെന്ന് വ്യക്തമാക്കിയിരുന്നു. പ്രൊഫസർ എന്നാണ് ഇയാളെ എല്ലാവരും വിളിക്കുന്നത്.

തീവ്രവാദ സംഘടനയായ ഡായിഷിന്റെ നേതാവായും അബു മുസാബ് അൽ സർഖാവിയുടെ കാലം മുതൽ ഐഎസനു വേണ്ടിയും ഖിർദാഷ് പ്രവർത്തിച്ചു പോന്നു. ഒക്ടോബർ 2019ൽ സിറിയയിലെ ഒരു ബംഗറിൽ നിന്നും അബുബക്കർ അൽ ബാഗ്ദാദിയെ അമേരിക്കൻ സൈന്യം പിടികൂടി കൊന്ന ശേഷം ഇയാൾ നതൃസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അന്ന് ഒരു പട്ടിയെ പോലെയാണ് ബാഗ്ദാദി മരിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാഖപ്പെട്ടിരുന്നു. സദ്ദാം ഹുസ്സൈന്റെ പട്ടളത്തിലെ ഓഫിസറായിരുന്നു അബ്ദുള്ള ഖർദാഷ്.

അതേസമയം ഖർദാഷ് ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്തിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല. ബാദ്ഗാദിയുടെ മരണത്തിന് പിന്നാലെ ഐഎസ് തീവ്രവാദികൾ പലവഴി ചിതറി പോയിരുന്നു. മറ്റേതെങ്കിലും ഐഎസ് നേതാവിനെയാവും പിടിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP