Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

നിങ്ങളുടെ അയൺ ബോക്‌സിൽ കരിഞ്ഞു പിടിച്ചിട്ടുണ്ടോ? പാരാസെറ്റാമോൾ ഗുളിക ഉണ്ടെങ്കിൽ നിങ്ങളുടെ അയൺ ബോക്‌സ് പുതു പുത്തൻ പോലെ വെട്ടി തിളങ്ങും

നിങ്ങളുടെ അയൺ ബോക്‌സിൽ കരിഞ്ഞു പിടിച്ചിട്ടുണ്ടോ? പാരാസെറ്റാമോൾ ഗുളിക ഉണ്ടെങ്കിൽ നിങ്ങളുടെ അയൺ ബോക്‌സ് പുതു പുത്തൻ പോലെ വെട്ടി തിളങ്ങും

സ്വന്തം ലേഖകൻ

ലണ്ടൻ: പാരാസെറ്റമോൾ ടാബ് ലറ്റ് കൊണ്ട് കരിഞ്ഞു പിടിച്ച അയൺ ബോക്‌സ് പുതുപുത്തനാക്കി യുവതി. നോർത്ത് യോർക്ക് ഷെയറിലെ മാൾട്ടണിലെ ലൗറ സിറൻ ഔട്ട് ഹാർട്ട് എന്ന യുവതിയാണ് പാരാസെറ്റമോൾ ഉപയോഗിച്ച് അയൺ ബോക്‌സ് പുതുപുത്തൻ പോലെ ആക്കിയത്. കരിഞ്ഞു പിടിച്ച അയൺ ബോക്‌സ് ചൂടാക്കിയ ശേഷം അതിന് മേൽ പാരാസെറ്റമോൾ കൊണ്ട് ഉരസുകയാണ് യുവതി ചെയ്തത്. ഇങ്ങനെ ചെയ്യുമ്പോൾ കരിഞ്ഞു പിടിച്ചതെല്ലാം അയൺ ബോക്‌സിൽ നിന്നും ഇളകി അയൺ ബോക്‌സ് പുതുപുത്തൻ പോലെ വെട്ടി തിളങ്ങുകയാണ്.

പാരാസെറ്റമോൾ കൊണ്ട് ശക്തമായി ഉരസുമ്പോൾ കരിഞ്ഞു പിടിച്ചതെല്ലാം ഇളകി ഇത് പുതുപുത്തൻ പോലെ വെട്ടി തിളങ്ങുകയാണ് ചെയ്തത്. എന്തായാലും സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുവതി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പാരാസെറ്റമോൾ കൊണ്ട് എങ്ങനെയാണ് അയൺ ബോക്‌സ് വൃത്തിയാക്കുക എന്ന് കാണിച്ചു തന്നിരിക്കുന്നത്. ഈ പാരാസെറ്റാമോൾ പരീക്ഷണം കൊണ്ട് പുതിയ ഒരു അയൺ ബോക്‌സ് വാങ്ങേണ്ടി വന്നില്ലെന്നും തന്റെ അയൺ ബോക്‌സ് പുതുപുത്തൻ പോലെ വെട്ടി തിളങ്ങി എന്നും യുവതി വീഡിയോ സഹിതം കാണിച്ചു തരുന്നു.

തേപ്പുപെട്ടി ചൂടാക്കിയ ശേഷമായിരിക്കണം പാരാസെറ്റമോൾ ഗുളിക കൊണ്ട് ഉരസേണ്ടത്. ഇതോടെ തേപ്പു പെട്ടിയും ഗുളികയും ചൂടാവുകയും വൃത്തിയാക്കൽ തുടങ്ങുകയുമാണ്. എന്തായാലും യുവതിയുടെ വീഡിയോയ്ക്ക് നിരവധധി പേരാണ് കമന്റുമായി എത്തിയത്. പലരും ഇത് പരീക്ഷിച്ചു നോക്കിയതായും അയൺ ബോക്‌സ് തിളങ്ങുന്നതായും കമന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP