Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാഖിനെ ഇരുവിഭാഗങ്ങളും ചേർന്ന് യുദ്ധക്കളമാക്കരുതെന്ന് ബർഹാം സാലിഹ്; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും ഇറാഖ് പ്രസിഡന്റ്

ഇറാഖിനെ ഇരുവിഭാഗങ്ങളും ചേർന്ന് യുദ്ധക്കളമാക്കരുതെന്ന് ബർഹാം സാലിഹ്; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും ഇറാഖ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഇറാഖ് അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണം അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം മേഖലയിലെ അപകടകരമായ നീക്കങ്ങളിൽ ഭയമുണ്ടെന്നും കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനികത്താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്.

ഇറാഖിന്റെ പരമാധികാരത്തിന് മേൽ ഇറാൻ തുടർച്ചയായി കടന്നുകയറുന്നതിലുള്ള എതിർപ്പ് ഇറാഖ് പ്രസിഡന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP