Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പകരത്തിന് പകരം: എട്ട് സുരക്ഷാസൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരായ പൊതുജനവികാരം തണുപ്പിക്കണം; ഐഎസിന് മറുപടിയായി ഇറാക്ക് സർക്കാർ 13 ഭീകരരെ ഒരേ നാൾ വധിച്ചു

പകരത്തിന് പകരം: എട്ട് സുരക്ഷാസൈനികരെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരായ പൊതുജനവികാരം തണുപ്പിക്കണം; ഐഎസിന് മറുപടിയായി ഇറാക്ക് സർക്കാർ 13 ഭീകരരെ ഒരേ നാൾ വധിച്ചു

മറുനാടൻ ഡെസ്‌ക്‌

ബാഗ്ദാദ്:13 ഐഎസ് ഭീകരരെ ഇറാഖിൽ വധിച്ചു. സുരക്ഷാസനയിലെ എട്ടംഗങ്ങളെ ഐഎസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പകരമായാണ് പ്രധാനമന്ത്രി ഹൈദർ അൽഅബാദിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ശിക്ഷ നടപ്പാക്കിയത്.

തട്ടിക്കൊണ്ടുപോയ എട്ട് സുരക്ഷാസൈനികരുടെയും മൃതദേഹങ്ങൾ ഐഎസ് ഭീകരർ വികൃതമാക്കുകയും ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. വനിതാ സുന്നി തടവുകാരെ മൂന്ന് ദിവസത്തിനകം മോചിപ്പിച്ചില്ലെങ്കിൽ സുരക്ഷാസൈനികരെ വധിക്കുമെന്നായിരുന്നു ഐഎസ് ഭീഷണി. എന്നാൽ, സമയപരിധി തീരും മുമ്പ് തന്നെ സൈനികരെ വകവരുത്തുകയും ചെയ്തു.

ഇതേ തുടർന്നാണ് ഐഎസിനെതിരെ ശക്തമായി ആഞ്ഞടിക്കുന്നില്ലെന്ന പരാതികളുടെ പശ്ചാത്തലത്തിൽ 13 കുറ്റാരോപിതരെ വധിക്കാൻ അബാദി ഉത്തരവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP