Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഖലയെ കാർന്ന് തിന്നുന്ന കാൻസറാണ് ഇസ്രയേൽ എന്ന് വീണ്ടും പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ്; ഇസ്രയേലിനെ നശിപ്പിക്കണം എന്ന് ആയത്തൊള്ള അലി ഖമേനി ആഹ്വാനം ചെയ്തത് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ

മേഖലയെ കാർന്ന് തിന്നുന്ന കാൻസറാണ് ഇസ്രയേൽ എന്ന് വീണ്ടും പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ്; ഇസ്രയേലിനെ നശിപ്പിക്കണം എന്ന് ആയത്തൊള്ള അലി ഖമേനി ആഹ്വാനം ചെയ്തത് ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ഇസ്രയേലിന്റെ പരിപൂർണ നാശമാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. മേഖലയെ കാർന്ന് തിന്നുന്ന കാൻസറാണ് ഇസ്രയേൽ എന്നും ഇതിനെ സംശയലേശമന്യേ വേരോടെ പിഴുതെറിയണമെന്നും ഖമേനി പ്രഖ്യാപിച്ചു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇസ്രയേലിനെ നശിപ്പിക്കണം എന്ന് ഖമേനി ആഹ്വാനം ചെയ്തത്,

പ്രസംഗത്തിൽ നിരവധി തവണയാണ് ഇസ്രയേൽ കാൻസറാണെന്ന് ഖമേനി ആവർത്തിച്ചത്. അമേരിക്കയും മറ്റ് രാജ്യങ്ങളും സൈനികവും അല്ലാതെയുമുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നുവെന്നും ആണവ ആയുധം വരെ ഇക്കൂട്ടത്തിൽ നൽകിയിട്ടുണ്ടെന്നും ഖമേനി ആരോപിക്കുന്നു. കാൻസറിന്റെ വളർച്ച ഒരു മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് ഖമേനി പ്രഭാഷണത്തിൽ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സിറിയയിലെ ഇറാൻ സൈന്യത്തിന് എതിരെ നടക്കുന്ന മിസൈൽ ആക്രമണങ്ങൾക്ക് ഇസ്രയേലിനെയാണ് ഇറാൻ പഴിക്കുന്നത്.

ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഇറാൻ പിന്തുണ നൽകുന്നുമുണ്ട്. എന്നാൽ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന ആരും സ്വയം ആപത്തിലാവുകയാണെന്നാണ് ഖമേനിയുടെ പ്രസ്താവനയേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഇസ്രയേലിനെ പൂർണമായി നശിപ്പിക്കും എന്ന് പരാമർശിക്കുന്ന കാർട്ടൂണും ഖമേനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അവസാന മാർഗം എന്ന കുറിപ്പോടെയുള്ള ഈ കാർട്ടൂൺ പിന്നീട് പിൻവലിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് വിശദമാക്കുന്നത്.

ഇസ്രയേലിനെതിരെ നേരത്തേയും ഇറാൻ പരമോന്നത നേതാവ് കടുത്ത വിമർശനം അടഴിച്ചുവിട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയെ ബാധിച്ച കാൻസറാണ് ഇസ്രയേലെന്നും അടുത്തുതന്നെ അതു തുടച്ചുനീക്കുമെന്നും അദ്ദേഹം മുമ്പും പരസ്യമായി പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള ശീതയുദ്ധം വർഷങ്ങളായുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ബഷാർ അൽ അസ്സദ് സർക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വിമതരായ കുർദ് പോരാളികൾക്കൊപ്പം പോരാടുന്ന നയമാണ് യുഎസിനും ഇസ്രയേലിനുമുള്ളത്. ഫലസ്തീൻ പോരാളികൾക്ക് ഇറാൻ ആയുധങ്ങൾ നൽകുന്നുവെന്ന പരാതിയും ഇസ്രയേലിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP