Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ പേരിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കാനാകില്ലെന്ന് ഇറാൻ; ലോക് ഡൗണിലേക്ക് രാജ്യം പോയാൽ പ്രക്ഷോഭമുണ്ടാകുമെന്നും പ്രസിഡന്റ് ഹസ്സൻ റുഹാനി

കോവിഡിന്റെ പേരിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കാനാകില്ലെന്ന് ഇറാൻ; ലോക് ഡൗണിലേക്ക് രാജ്യം പോയാൽ പ്രക്ഷോഭമുണ്ടാകുമെന്നും പ്രസിഡന്റ് ഹസ്സൻ റുഹാനി

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: കോവിഡിന്റെ പേരിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ നടപ്പാക്കാനാകില്ലെന്ന് ഇറാൻ. കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ഔദ്യോഗിക മീറ്റിംഗിലാണ് സാമ്പത്തിക മേഖലയെ ബാധിക്കാത്ത പ്രതിരോധ പ്രവർത്തനങ്ങൾ മാത്രം മതിയെന്ന നിലപാട് റുഹാനി സ്വീകരിച്ചത്. ‘ഏറ്റവും ലളിതമായ പരിഹാരമെന്നത് എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കുക എന്നാണ്. പക്ഷേ അടുത്ത ദിവസം പട്ടിണി, പ്രയാസങ്ങൾ, അരാജകത്വം എന്നിവയിൽ പ്രതിഷേധിച്ച് ജനങ്ങൾ ഇറങ്ങും,’ റുഹാനി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയും അമേരിക്കയുടെ വിലക്കുകളും നേരിടുന്ന ഇറാനിയൻ സാമ്പത്തിക രംഗത്ത് ഈ വർഷം ആറു ശതമാനം ഇടിവുണ്ടാകുമെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടുന്നത്. പട്ടിണിയെ തുടർന്ന് രാജ്യത്ത് കലാപമുണ്ടാവാൻ വരെ സാധ്യതയുണ്ടെന്നാണ് ഇറാനിയൻ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞത്. ഒപ്പം സാമ്പത്തിക തകർച്ചയ്ക്ക് കാരണം അമേരിക്കൻ വിലക്കുകളാണെന്നും ഇദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച 188 പേരാണ് ഇറാനിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 12,635 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഫെബ്രുവരി അവസാനം മുതൽ ഇറാനിൽ കോവിഡ് പ്രതിസന്ധി തുടരുകയാണ്. മാർച്ചിൽ ഇറാനിലെ 31 പ്രവിശ്യകളിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏപ്രിലിൽ ഈ നിയന്ത്രണങ്ങൾ തകരുന്ന സാമ്പത്തിക മേഖലയെ മുന്നിൽ കണ്ട് ഒഴിവാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP