Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണ വൈറസ് ബാധ; പരിശോധന ഫലം പോസിറ്റീവായത് മസൗമേ എബ്‌തെകാറിന്; ഇറാനിൽ കൊറോണ മൂലം ഇതുവരെ മരിച്ചത് 19 പേർ

ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണ വൈറസ് ബാധ; പരിശോധന ഫലം പോസിറ്റീവായത് മസൗമേ എബ്‌തെകാറിന്; ഇറാനിൽ കൊറോണ മൂലം ഇതുവരെ മരിച്ചത് 19 പേർ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാൻ വൈസ് പ്രസിഡന്റിനും കൊറോണവൈറസ് ബാധ. വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്‌തെകാറിന് വൈറസ് ബാധ സ്ഥിരീകരിച്ചതായി വാർത്താഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഹസൻ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്‌തെകാർ. ഇറാനിൽ ഇതുവരെ കൊറോണവൈറസ് ബാധയേറ്റ് 19 പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനക്ക് പുറമേ, കൊറോണവൈറസ് ബാധയേറ്റ് കൂടുതൽ ആളുകൾ മരിച്ചത് ഇറാനിലാണ്.

ഇറാനിൽ ഇതുവരെ 139 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 19 മരണങ്ങളാണ് ബുധനാഴ്ച വരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.അതേസമയം ശരിയായ വിവരങ്ങൾ ഇറാൻ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇറാൻ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു. കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 (കൊറോണ) വൈറസ് പടരുന്ന സാഹചര്യത്തിൽ കർശന പ്രതിരോധ-നിയന്ത്രണ നടപടികളുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തി. കോവിഡ് 19 വൈറസ് പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉംറ തീർത്ഥാടനത്തിന് സൗദി നിയന്ത്രണം ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP