Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഖ്യ ശത്രുക്കൾ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും; അവർക്കുവേണ്ടി ഐസിസിനെ തകർക്കില്ല; കടുത്ത നിലപാടുമായി ഇറാൻ; ഇന്ത്യ-ഇറാൻ ബന്ധം വഷളായേക്കും

മുഖ്യ ശത്രുക്കൾ അമേരിക്കയും ബ്രിട്ടനും ഇസ്രയേലും; അവർക്കുവേണ്ടി ഐസിസിനെ തകർക്കില്ല; കടുത്ത നിലപാടുമായി ഇറാൻ; ഇന്ത്യ-ഇറാൻ ബന്ധം വഷളായേക്കും

ത്രയൊക്കെ അയഞ്ഞ നിലപാടുകൾ ലോകം സ്വീകരിച്ചാലും ഇറാൻ അണുവിട ചലിക്കില്ല. ലോകത്തിന് മുഴുവൻ ഭീഷണിയായി നിൽക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഇല്ലാതാക്കാൻ അമേരിക്കയെ സഹായിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. മാത്രമല്ല, ഐസിസിനെക്കാൾ ഇറാന്റെ പ്രധാന ശത്രു അമേരിക്കയാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

അമേരിക്കയെ വിശ്വസിക്കുന്നതിലും വലിയ അബദ്ധമില്ലെന്ന് ഖമേനി പറഞ്ഞു. അത് ഇറാന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. ചെറുതും വലുതുമായ ഒട്ടേറെ ശത്രുക്കൾ ഇറാനുണ്ട്. അതിലേറ്റവും പ്രധാനി അമേരിക്കയാണ്. ബ്രിട്ടനും ഇസ്രയേലുമാണ് മറ്റു രണ്ടുവലിയ ശത്രുക്കൾ. ബ്രിട്ടൻ തിന്മയുടെ കേന്ദ്രമാണെങ്കിൽ ഇസ്രയേൽ ക്യാൻസറാണെന്നും ഖമേനി പറഞ്ഞു.

അമേരിക്കയുമായുള്ള ആണവ ഉടമ്പടി ഇക്കൊല്ലം മുതൽ പ്രാബല്യത്തിൽ വരാൻ പോവുകയാണെങ്കിലും അമേരിക്കയോടുള്ള നിലപാടിൽ മാറ്റം വരില്ലെന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. ആണവ ഉടമ്പടിയിലെ പല വ്യവസ്ഥകളും അമേരിക്ക ലംഘിച്ചുവെന്നും ഖമേനി കുറ്റപ്പെടുത്തി.

ഐസിസിനെതിരായ പോരാട്ടത്തിൽ ഇറാനും അമേരിക്കയും ഇതുവരെ ഒൗദ്യോഗികമായി സംസാരിച്ചിട്ടുപോലുമില്ല. എന്നാൽ, ഇറാഖിൽ ഇറാന്റെ റെവല്യൂഷണറി സേന ഇറാഖ് സർക്കാരിനെയും ഷിയ പോരാളികളെയും ഐസിസിനെതിരായ യുദ്ധത്തിൽ സഹായിക്കുന്നുണ്ട്. ഇവിടെ അമേരിക്കൻ സഖ്യസേനയും ഇറാഖിന്റെ സഹായത്തിനുണ്ട്.

എന്നാൽ, സിറിയയിൽ നേരെ തിരിച്ചാണ് ഇറാന്റെ നിലപാട്. അവിടെ പ്രസിഡന്റ് ബാഷർ ആസാദിനെ പിന്തുണയ്ക്കുന്ന ഇറാൻ റഷ്യയുമായി ചേർന്നാണ് ഐസിസിനെ നേരിടുന്നത്. ഇറാൻ സൈന്യം ഔദ്യോഗികമായി സിറിയയിൽ ഇല്ലെങ്കിലും പ്രതിരോധ ഉപദേഷ്ടാക്കളെ സിറിയക്ക് നൽകിയിട്ടുണ്ട്. ഇവിടെ ബാഷർ ആസാദ് ഭരണകൂടത്തിനെതിരെ പോരാടുന്ന വിമതർക്കൊപ്പമാണ് അമേരിക്കയും സഖ്യകക്ഷികളും.

തന്റെ മുൻഗാമി റുഹോള്ള ഖമേനിയുടെ 27-ാം ചരമവാർഷിക ദിനത്തിൽ ടെലിവിഷനിലൂടെ നൽകിയ സന്ദേശത്തിലാണ് ആയത്തൊള്ള ഖമേനി അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചത്.ജനുവരിയിൽ നിലവിൽ വന്ന ആണവ കരാറിൽ പറഞ്ഞ പല വ്യവസ്ഥകളും ലംഘിക്കുക വഴി അമേരിക്ക തനിനിറം വ്യക്തമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP