Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്ക് മാർച്ച് 31 വരെ നിയന്ത്രണം; തിരഞ്ഞെടുത്ത റൂട്ടുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര യാത്രകൾ സാധ്യമാണെന്നും ഡിജിസിഎ

അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്ക് മാർച്ച് 31 വരെ നിയന്ത്രണം; തിരഞ്ഞെടുത്ത റൂട്ടുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര യാത്രകൾ സാധ്യമാണെന്നും ഡിജിസിഎ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിരീക്ഷക സമിതി ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. ഡിജിസിഎയുടെ നിരീക്ഷക സമിതി പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ചരക്കു നീക്കത്തിനും അതിനായുള്ള യാത്രകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല. എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര യാത്രകൾ സാധ്യമാണ് എന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള നിയന്ത്രണം കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. സാമ്പത്തിക മേഖലയെ ബാധിക്കുന്ന പല നിയന്ത്രണങ്ങളിലും പിന്നീട് ഇളവ് നൽകിയെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകളിൻ മേൽ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇനിയും ലഘൂകരിക്കാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP