Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർ പോൾ പ്രസിഡന്റിനെ കാണാനില്ല; മെങ് ഹോങ് വെയ്‌യെ കാണാതായത് സ്വന്തം രാജ്യമായ ചൈനയിൽ നിന്ന്; അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

ഇന്റർ പോൾ പ്രസിഡന്റിനെ കാണാനില്ല; മെങ് ഹോങ് വെയ്‌യെ കാണാതായത് സ്വന്തം രാജ്യമായ ചൈനയിൽ നിന്ന്; അന്വേഷണം ആരംഭിച്ച് ഫ്രഞ്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പാരീസ്: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോൾ പ്രസിഡന്റ് മെങ് ഹോങ് വെയ് യെ കാണാനില്ല. പരാതിയിൽ ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ചൈനയിലേക്ക് യാത്രപോയ മെങിനെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസമായി ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്.

സെപ്റ്റംബർ 29 നാണ് മെങ് ഫ്രാൻസിൽ നിന്ന് സ്വന്തം രാജ്യമായ ചൈനയിലേക്ക് പോയത്. പിന്നീട് മെങിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതിനാൽ ഭാര്യ ഇന്റർപോൾ തലസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാൻസിലെ ലിയോൺസ് നഗരത്തിലെ പൊലീസിന് പരാതി നൽകുകയായിരുന്നു. ഫ്രഞ്ച് റേഡിയോ യൂറോപ്പ് 1 ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ടു ചെയ്തത്.

ചൈനയിൽ പൊതു സുരക്ഷയുടെ ചുമതലയുള്ള ഉപമന്ത്രി സ്ഥാനമുൾപ്പടെയുള്ള ഉയർന്ന പദവികൾ വഹിച്ച വ്യക്തിയാണ് മെങ് ഹോങ്വെയ്. 2016ലാണ് അദ്ദേഹം ഇന്റർപോൾ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. ചൈന സ്വദേശിയായ മെങ് പ്രസിഡന്റ് ആകുന്നതിനെതിരെ വലത് രാഷ്ട്രീയമുള്ള രാജ്യങ്ങൾ രംഗത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസിയുടെ പ്രസിഡന്റിന്റെ തിരോധാനം വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് ഭരണകൂടം മെങിന്റെ തിരോധാനത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP