Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെപ്‌സികോ മുൻ സിഇയോയും ഇന്ത്യൻ വംശജയുമായ ഇന്ദ്ര നൂയിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചന; ഇന്ദ്രയെ ലോക ബാങ്കിന്റെ തലപ്പത്തേക്ക് നിർദ്ദേശിച്ചത് ഡൊണാൾഡ് ട്രംപിന്റെ മകൾ; ലോകബാങ്കിന്റെ തലപ്പത്തേക്കെത്താൻ ഇന്ദ്രയാണ് ഏറ്റവും യോഗ്യയെന്ന് ഇവാൻകയുടെ ട്വീറ്റ്

പെപ്‌സികോ മുൻ സിഇയോയും ഇന്ത്യൻ വംശജയുമായ ഇന്ദ്ര നൂയിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചന; ഇന്ദ്രയെ ലോക ബാങ്കിന്റെ തലപ്പത്തേക്ക് നിർദ്ദേശിച്ചത് ഡൊണാൾഡ് ട്രംപിന്റെ മകൾ; ലോകബാങ്കിന്റെ തലപ്പത്തേക്കെത്താൻ ഇന്ദ്രയാണ് ഏറ്റവും യോഗ്യയെന്ന് ഇവാൻകയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ആഗോള വ്യാപാര രംഗത്തെ കരുത്തന്മാരായ പെപ്‌സികോയെ 12 വർഷം നയിച്ച പെൺകരുത്ത് ലോകബാങ്കിന് തലപ്പത്തെത്തുമെന്ന് സൂചന. പെപ്‌സികോ മുൻ സിഇയോയും ഇന്ത്യക്കാരിയുമായ ഇന്ദ്ര നൂയിയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനക്കേക്ക് പരിഗണിക്കാൻ സാധ്യതയേറെയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകയാണ് ഇന്ദ്രയെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ലോകബാങ്ക് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മറ്റിയിൽ ഇവാൻകയും അംഗമാണ്.

ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തെത്താൻ ഇന്ദ്ര യോഗ്യയാണെന്നും ലോകത്തിനു മുഴുവൻ പ്രചോദനവും മാർഗദർശിയുമാണ് ഇവരെന്നും ഇവാൻക ട്വീറ്റിലൂടെ അറിയിച്ചു. നേരത്തേ നിക്കി ഹാലിയും ഇവാൻക ട്രംപും ഈ പദവിയിലേക്ക് മത്സരിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇവാൻകയുടെ നാമനിർദ്ദേശം നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തുവന്നു. ട്രംപ് ഭരണകൂടം ലോകബാങ്ക് പ്രസിഡന്റായി നിർദ്ദേശിച്ചാൽ ഇന്ദ്ര നൂയി അത് സ്വീകരിക്കുമോ എന്നത് വ്യക്തമല്ല.

സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനായി ജിം യോങ് കിം ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഫെബ്രുവരിയിലാണ് അദ്ദേഹം സ്ഥാനമൊഴിയുക. മൂന്നുവർഷത്തെ കാലാവധി അവസാനിക്കാനിരിക്കെയാണ് കിമ്മിന്റെ അപ്രതീക്ഷിത രാജിപ്രഖ്യാപനം. 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തയാളാണ് ഇന്ദ്ര. തമിഴ്‌നാട്ടിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഇന്ദ്ര നൂയി അമേരിക്കൻ കമ്പനിയായ പെപ്‌സികോയുടെ തലപ്പത്തെത്തിയ ആദ്യ വനിതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP