Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഗ്നി പർവത സ്‌ഫോടനത്തിൽ പുക ഉയർന്നത് 2000 മീറ്റർ ഉയരത്തിൽ; സിനബങ്ങ് അഗ്നിപർവതം ഇതിന് മുമ്പ് രണ്ടു തവണ പൊട്ടിത്തെറിച്ച് നഷ്ടമായത് 23 പേരുടെ ജീവനെങ്കിലും ഇത്തവണ ആളപായമില്ല; ലാവ എത്തുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സമീപ വാസികൾക്ക് നിർദ്ദേശം; വിമാന സർവ്വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റർ ഏജൻസി

അഗ്നി പർവത സ്‌ഫോടനത്തിൽ പുക ഉയർന്നത് 2000 മീറ്റർ ഉയരത്തിൽ; സിനബങ്ങ് അഗ്നിപർവതം ഇതിന് മുമ്പ് രണ്ടു തവണ പൊട്ടിത്തെറിച്ച് നഷ്ടമായത് 23 പേരുടെ ജീവനെങ്കിലും ഇത്തവണ ആളപായമില്ല; ലാവ എത്തുവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ സമീപ വാസികൾക്ക് നിർദ്ദേശം; വിമാന സർവ്വീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റർ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ അഗ്‌നിപർവത സ്‌ഫോടനം. സുമാത്രാ ദ്വീപിൽ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ആർക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ റിപ്പോർട്ടില്ല. 2000 മീറ്റർ ഉയരത്തിലാണ് അഗ്‌നിപർവതത്തിൽനിന്ന് പുക ഉയരുന്നത്.

അഗ്‌നിപർവതത്തിൽനിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അഗ്‌നിപർവത സ്ഫോടനം വിമാനസർവീസുകളെ ബാധിക്കുമെന്ന് ഡിസാസ്റ്റർ ഏജൻസി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മേഖലയിലൂടെ വിമാനഗതാഗതം ഒഴിവാക്കണമെന്നുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ നൽകിയിട്ടില്ല.

ലാവ ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ അഗ്‌നിപർവതത്തിന് സമീപത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. 2014ലും 2016ലും സിനാബങ്ങ് പൊട്ടിത്തെറിച്ച് 23 പേർ മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP