Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്തോനേഷ്യയിൽ അഗ്‌നിപർവത സ്‌ഫോടനം; 2000 പേരെ ഒഴിപ്പിച്ചു; സുനാമി മുന്നറിയിപ്പു നൽകിയത് പിൻവലിച്ചു

ഇന്തോനേഷ്യയിൽ അഗ്‌നിപർവത സ്‌ഫോടനം; 2000 പേരെ ഒഴിപ്പിച്ചു; സുനാമി മുന്നറിയിപ്പു നൽകിയത് പിൻവലിച്ചു

മറുനാടൻ ഡെസ്‌ക്‌

ജകാർത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ അഗ്‌നിപർവത സ്‌ഫോടനം. സുനാമി ഭീതിയെ തുടർന്ന് 2000ത്തോളം പേരെ ഒഴിപ്പിച്ചു. പ്രാദേശിക സമയം പുലർച്ച 2.46നാണ് സംഭവം. അഗ്നിപർവത സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 15 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷം പൊടിമൂടി കാഴ്ച മറഞ്ഞ നിലയിലാണ്. സ്‌ഫോടനമുണ്ടായ ഭാഗത്തേക്കുള്ള റോഡുകൾ അടച്ചു. ആളപായം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.

അധികൃതർ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നു. ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. കഴിഞ്ഞ വർഷം ജാവ ദ്വീപിലെ കുന്നിൽ അഗ്‌നിപർവത സ്‌ഫോടനമുണ്ടായി അമ്പതിലേറെ പേർ മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്ത് ഭൂകമ്പവുമുണ്ടായി. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിൽ 300ലേറെ പേർ മരിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അഗ്‌നിപർവതത്തിന് സമീപ പ്രദേശത്ത് ജീവിക്കുന്നത് ഇന്തോനേഷ്യയിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP