Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്കിന്റെ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ വർഷങ്ങളായി ജീവിക്കുന്ന ഭീമൻ മുതല: ഇതുവരെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയം; പുതിയ നീക്കവുമായി അധികൃതർ, കുടുക്കിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അധികൃതർ

ബൈക്കിന്റെ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ വർഷങ്ങളായി ജീവിക്കുന്ന ഭീമൻ മുതല: ഇതുവരെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയം; പുതിയ നീക്കവുമായി അധികൃതർ, കുടുക്കിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ജക്കാർത്ത:  ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ വർഷങ്ങളായി ജീവിക്കുന്ന ഭീമൻ മുതലയെ കുടുക്കിൽ നിന്ന് മോചിപ്പിക്കുന്നവർക്ക് വൻപ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്തോനേഷ്യൻ അധികൃതർ. പക്ഷെ 13 അടിയോളം നീളമുള്ള( 4 മീറ്റർ) ഭീമൻ മുതലയാണ് നിസഹായവസ്ഥയിൽ ജീവിക്കുന്നത്. എന്നാൽ ഇന്തോനേഷ്യൻ അധികൃതർ സഹായം അഭ്യർത്ഥിക്കുമ്പോൾ സഹായിക്കാൻ ആരെങ്കിലും തയ്യാറാവുമോ എന്ന കാര്യത്തിൽ സംശയമാണ്.

മുതലയെ സഹായിക്കുന്നവർക്ക് നൽകുന്ന പ്രതിഫലത്തുക പുറത്തു വിട്ടിട്ടില്ലെങ്കിലും ദുരിതമനുഭവിക്കുന്ന മുതലയുടെ സഹായത്തിനായി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മുതലയുടെ കഴുത്തിൽ കുടുങ്ങിയ ടയർ നീക്കം ചെയ്യാൻ നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ഇങ്ങനെയൊരു നീക്കത്തിനൊരുങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ പ്രചരിച്ച വീഡിയോയിൽ മുതലയുടെ സ്വര്യവിഹാരത്തിന് തടസ്സപ്പെടുന്നത് വ്യക്തമായി കാണാം.എന്നാൽ പ്രതിഫലം ലഭിക്കുമെന്നോർത്ത് ആരും അപകടത്തിലേക്ക് എടുത്തു ചാടരുതെന്നും മുതതലയെ അനാവശ്യമായി ശല്യപ്പെടുത്തരുതെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. വന്യജീവികളെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ മുൻപരിചയമുള്ളവർ മാത്രം മുതലയുടെ സഹായത്തിനെത്തിയാൽ മതിയെന്നാണ് അധികൃതരുടെ അഭിപ്രായം. മുതലയോട് അടുക്കുകയോ അതിന്റെ ആവാസവ്യവസ്ഥയെ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്ന് ഞങ്ങൾ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി പ്രകൃതിവിഭവ സംരക്ഷണ ഏജൻസി മേധാവി ഹസ്മുനി ഹസ്മാർ പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP