Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉപയോഗിച്ച കോവിഡ് ടെസ്റ്റ് കിറ്റുകൾ കഴുകി വിൽപ്പന നടത്തി; ഇന്തോനീഷ്യയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി മാനേജരടക്കം അഞ്ച് പേർ അറസ്റ്റിൽ

ഉപയോഗിച്ച കോവിഡ് ടെസ്റ്റ് കിറ്റുകൾ കഴുകി വിൽപ്പന നടത്തി; ഇന്തോനീഷ്യയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി മാനേജരടക്കം അഞ്ച് പേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ജക്കാർത്ത: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകൾ കഴുകി വീണ്ടും വിൽപന നടത്തിയതിന് ഇന്തൊനീഷ്യയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ മാനേജർ ഉൾപ്പെടെ ജീവനക്കാർ അറസ്റ്റിൽ.

മേദാനിലെ വിമാനത്താവളത്തിലെ 9,000 യാത്രക്കാരെ ഇത്തരത്തിൽ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതായി പൊലീസ് പറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി കിമിയ ഫാർമയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബർ മുതൽ മേദാനിലെ കുലാനാമു വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

യാത്രക്കാർക്ക് യാത്രചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന വിമാനത്താവളം വാഗ്ദാനം ചെയ്തിരുന്നു. കിമിയ ഫാർമ നൽകിയ ആന്റിജൻ റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് വിമാനത്താവള അധികൃതർ ഉപയോഗിച്ചിരുന്നത്.

തെറ്റായ പരിശോധനാ ഫലം ലഭിച്ചെന്ന യാത്രക്കാരിൽനിന്നുള്ള പരാതികളെ തുടർന്ന്, കഴിഞ്ഞയാഴ്ച ഒരു രഹസ്യ ഉദ്യോഗസ്ഥനെ പൊലീസ് യാത്രക്കാരന്റെ വേഷത്തിൽ അയച്ചിരുന്നു. അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെ, മറ്റു പൊലീസ് ഉദ്യോഗസ്ഥർ അതിക്രമിച്ച് കയറി റെയ്ഡ് നടത്തുകയായിരുന്നു. സ്ഥലത്തുനിന്ന് ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകൾ കണ്ടെടുത്തു.

കമ്പനിയുടെ മേദനിലെ മാനേജർ ഉൾപ്പെടെ അഞ്ച് കിമിയ ഫാർമ ജീവനക്കാരെയാണ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തത്. 23 സാക്ഷികളിൽനിന്ന് അധികൃതർ വിവരങ്ങൾ ശേഖരിച്ചു. അഴിമതിയിൽനിന്നുള്ള ലാഭം 1.8 ലക്ഷം കോടി രൂപയാണ്. സംശയിക്കപ്പെടുന്നവരിൽ ഒരാൾ വീടിന്റെ നിർമ്മാണത്തിനായി പണം ഉപയോഗിച്ചതായും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP