Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസയൊന്നും വേണ്ട; സെർബിയ ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യം; ഹോട്ടൽ ബുക്കിംഗും ട്രാവൽ ഇൻഷുറൻസിന്റെ രേഖകളും ഫ്‌ളൈറ്റ് ടിക്കറ്റും മാത്രം മതി വ്യത്യസ്തതകൾ ഏറെയുള്ള ഒരു രാജ്യത്തെയ്ക്കുള്ള യാത്രയ്ക്ക്; ചെറിയ നിരക്കുള്ള വിമാന ടിക്കറ്റും ഇന്ത്യക്കാർക്ക് ആശ്വാസം    

വിസയൊന്നും വേണ്ട; സെർബിയ ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യം; ഹോട്ടൽ ബുക്കിംഗും ട്രാവൽ ഇൻഷുറൻസിന്റെ രേഖകളും ഫ്‌ളൈറ്റ് ടിക്കറ്റും മാത്രം മതി വ്യത്യസ്തതകൾ ഏറെയുള്ള ഒരു രാജ്യത്തെയ്ക്കുള്ള യാത്രയ്ക്ക്; ചെറിയ നിരക്കുള്ള വിമാന ടിക്കറ്റും ഇന്ത്യക്കാർക്ക് ആശ്വാസം      

മറുനാടൻ ഡെസ്‌ക്‌

സഞ്ചാരികളിൽ പലർക്കും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര ഒരു സ്വപ്‌നമായിരിക്കും. വിസയും പണവും ഒക്കെ അടക്കമുള്ള പ്രശ്‌നങ്ങളാകും പലരെയും ഈ യാത്രകളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇന്ത്യക്കാർക്ക് വിസ വേണ്ടാത്ത ഒരേയൊരു യൂറോപ്യൻ രാജ്യമേയുള്ളു. സെർബിയ ആണത്. ഹോട്ടൽ ബുക്കിംഗും ട്രാവൽ ഇൻഷുറൻസിന്റെ രേഖകളും ഫ്‌ളൈറ്റ് ടിക്കറ്റും മാത്രം മതി അങ്ങോട്ടുള്ള യാത്രയ്ക്ക്. ചെറിയ നിരക്കുകളിൽ അങ്ങോട്ടും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ചരിത്രംകൊണ്ടും സംസ്‌കാരംകൊണ്ടും വ്യത്യസ്തതകൾ ഏറെയുള്ള ഒരു രാജ്യമാണ് സെർബിയ. ബെൽഗ്രേഡ് എന്ന മനോഹര സ്ഥലമാണ് സെർബിയയുടെ തലസ്ഥാനം. സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനം കൂടിയാണി തലസ്ഥാന നഗരി. ബെൽഗ്രേഡിലെ രാത്രി ജീവിതം ഗംഭീരമാണെന്നാണ് പറയപ്പെടുന്നത്. ഡാന്യൂബ് നദിയിലൂടെ ഒരു ബോട്ട് സഫാരി നടത്തിയാൽ ഈ നഗരത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാം.

40 മീറ്റർ ഉയരമുള്ള അഗ്‌നിപർവ്വത സ്ലാബിൽ നദിക്കരയിൽ സ്ഥിതിചെയ്യുന്ന നോവി നാഡിലെ കോട്ടയാണ് മറ്റൊരു ആകർഷണം. ഇതിനെ യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ കോട്ടയായി കണക്കാക്കുന്നു.'ജിബ്രാൾട്ടർ ഓൺ ദ ഡാനൂബ്' എന്ന് വിളിപ്പേരും ഈ കോട്ടയ്ക്കുണ്ട്. 1692 നും 1780 നും ഇടയിൽ അടിമകളെ ഉപയോഗിച്ച് നിർമ്മിച്ചതാണി കോട്ട. ഇങ്ങനെ നിരവധി കാഴ്‌ച്ചകളുണ്ട് രണ്ട് പ്രവിശ്യകളായി കിടക്കുന്ന സെർബിയൻ മണ്ണിൽ. ബെൽഗ്രേഡിന്റെ ലോകോത്തര നൈറ്റ് ലൈഫിലും നോവി സാഡിന്റെ ഇതിഹാസമായ എക്‌സിറ്റ് ഫെസ്റ്റിവലിലും പങ്കുകൊള്ളാൻ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

ജനസാന്ദ്രത കൂടിയ ഈ നഗരത്തെ ഓൾഡ്, ന്യൂ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ ഓൾഡ് ടൗൺ ആയ മി ഹെലാവ തെരുവാണ് സഞ്ചാരികളുടെ ഇഷ്ടയിടം. യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള തെരുവുകളിൽ ഒന്നായ ഇവിടം അതിസുന്ദരവുമാണ്. നിങ്ങൾക്ക് ഒന്നും നോക്കാതെ ധൈര്യമായി ഈ തെരുവിലൂടെ നടക്കാം. കാരണം ഒരു കിലോമീറ്റർ ദൂരമുള്ള സ്ട്രീറ്റിനുള്ളിൽ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇവിടുത്തെ കെട്ടിടങ്ങൾ എല്ലാം തന്നെ മിനിമം 200 വർഷമെങ്കിലും പഴക്കമുള്ളവയാണ്.

ഷോപ്പിംഗിനു വേണ്ടി മാത്രമുള്ളതാണീ തെരുവ്. ബെൽഗ്രേഡിന്റെ മിക്ക ഭാഗങ്ങളും ഒന്നാം ലോക മഹായുദ്ധത്തിന്റെ ആഘാതമേറ്റവയാണെങ്കിലും മി ഹെലാവ തെരുവിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. കൊപൊണിക്, സ്ലാറ്റിബോർ, സ്റ്റാറ പ്ലാനീന തുടങ്ങി സെർബിയൻ കാഴ്‌ച്ചകൾ പരന്നു കിടക്കുകയാണ്.നാഷണൽ മ്യൂസിയം, താരാ, ഡെർ ടാപ് നാഷണൽ പാർക്കുകൾ, സ്റ്റുഡൻസിയ മോണാസ്ട്രി അങ്ങനെ ആകർഷണങ്ങൾ വേറെയുമുണ്ട് ഇവിടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP