Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയ യുവതിയോട് യുവാക്കൾ പെരുമാറിയത് മോശമായ രീതിയിൽ; പുറത്തേക്കിറങ്ങവെ ചൈനീസ് യുവതിയെ അധിക്ഷേപിച്ചത് വംശീയമായും; ചോദ്യം ചെയ്ത മീരയെ തല്ലി ബോധം കെടുത്തി അക്രമി; സംഭവം വിവാദമായതോടെ കേസെടുത്ത് പൊലീസും

ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തിയ യുവതിയോട് യുവാക്കൾ പെരുമാറിയത് മോശമായ രീതിയിൽ; പുറത്തേക്കിറങ്ങവെ ചൈനീസ് യുവതിയെ അധിക്ഷേപിച്ചത് വംശീയമായും; ചോദ്യം ചെയ്ത മീരയെ തല്ലി ബോധം കെടുത്തി അക്രമി; സംഭവം വിവാദമായതോടെ കേസെടുത്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് യുവതിയെ വംശീയമായി അധിക്ഷേപിച്ചത് ചോദ്യം ചെയ്ത ഇന്ത്യൻ വംശജക്ക് മർദ്ദനം. സുഹൃത്തുക്കൾക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് മീര സോളങ്കി എന്ന യുവതിക്ക് മർദ്ദനമേറ്റത്. ബ്രിട്ടനിലെ ബിർമിങ്ഹാമിൽ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുകയാണ് മീര സോളാങ്കി. യുവാവിന്റെ മർദനത്തെ തുടർന്ന് ബോധരഹിതയായി നടപ്പാതയിൽ വീണ മീര ആശുപത്രിയിൽ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്ലാൻഡ്സ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി ഒമ്പതിനന് മീരയുടെ ജന്മദിനാഘോഷത്തിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കൾക്കായി ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നത് ബിർമിങ്ഹാം ഫ്രെഡ്റിക് സ്ട്രീറ്റിലെ ഒരു ബാറിലായിരുന്നു. എന്നാൽ, ഇതിനിടെ ഒരു സംഘം യുവാക്കൾ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. എന്നാൽ അതിനെയെല്ലാം സമചിത്തതയോടെ നേരിട്ട സംഘം ബാറിൽ നിന്നും മടങ്ങവേയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ യുവാവ് ഏഷ്യൻ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കൾക്കൊപ്പം ആഘോഷപരിപാടികൾ ആരംഭിച്ചത് മുതൽ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കൾ തന്നോട് മോശമായ രീതിയിൽ പെരുമാറിയിരുന്നുവെന്നാണ് സൺഡേ മെർക്കുറിക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞത്. ''ഒരു ഇന്ത്യൻ പെൺകുട്ടി പലരാജ്യക്കാരോടൊപ്പം നിൽക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാൾ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അയാൾ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്നമാക്കാൻ നിന്നില്ല. എന്നാൽ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേർന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.

ആക്രോശിച്ചാണ് അയാൾ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാൾ പിന്തുടർന്നു. ഇതിനിടെയാണ് അയാൾ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവൾക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടിൽ കൊണ്ടുപോകൂ എന്നും അയാൾ പറഞ്ഞെന്നും യുവതി പറയുന്നു. ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മർദിക്കുകയായിരുന്നു. മർദനമേറ്റ യുവതി നടപ്പാതയിൽ തലയിടിച്ച് വീണു ബോധരഹിതയായി. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനീസ് സ്വദേശികൾക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറർ റിപ്പോർട്ട് ചെയ്തത്. ബിർമിങ്ഹാം സർവകലാശാലയിലെ വിദ്യാർത്ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയിൽ മർദനമേറ്റെന്നും മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP