Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കത്തികാട്ടി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജന് ബ്രിട്ടനിൽ തടവുശിക്ഷ; ദിൽജിത് ഗ്രെവാളിന് 15 വർഷം തടവ് ശിക്ഷ വിധിച്ചത് തെക്ക് കിഴക്കൻ ലണ്ടനിലെ ഐസൽവർത്ത് ക്രൗൺ കോടതി

കത്തികാട്ടി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജന് ബ്രിട്ടനിൽ തടവുശിക്ഷ; ദിൽജിത് ഗ്രെവാളിന് 15 വർഷം തടവ് ശിക്ഷ വിധിച്ചത് തെക്ക് കിഴക്കൻ ലണ്ടനിലെ ഐസൽവർത്ത് ക്രൗൺ കോടതി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 15വർഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കാണ് ദിൽജിത് ഗ്രെവാൾ എന്ന ഇന്ത്യൻ വംശജനെ 15 വർഷത്തെ തടവിന് ശിക്ഷിച്ചത്. തെക്ക് കിഴക്കൻ ലണ്ടനിലെ ഐസൽവർത്ത് ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.

28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വർഷം ഏപ്രിലിൽ അവരുടെ താമസസ്ഥലത്ത് എത്തിയാണ് കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തത്. ഏകദേശം രണ്ടര മണിക്കൂർ നേരം ഇയാൾ യുവതിയെ ഉപദ്രവിച്ചുവെന്ന് കോടതി കണ്ടെത്തി.

ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോൺ കൈക്കലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാൾ പോയ ശേഷം യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP